വിമാനത്തില്‍ യുവനടിയോട് അപമര്യാദമായി പെരുമാറി; പ്രതി മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

യുവനടിയോട് മുംബൈ വിമാനത്തില്‍ അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ പ്രതി തൃശൂര്‍ സ്വദേശി ആന്റോ മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്ന് ആന്റോ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. ആ സമയത്ത് യുവനടിക്ക് പരാതി ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച വൈകീട്ട് വിമാനം മുംബൈ വിമാനത്താവളത്തില്‍ കിടക്കുമ്പോൾ ആരോപിക്കപ്പെടുന്ന സംഭവത്തില്‍ കേരള പോലിസ് അല്ല കേസ് എടുക്കേണ്ടത്. നടിക്ക് പരാതി ഉണ്ടെങ്കില്‍ മുംബൈ പോലിസിനെയാണ് സമീപിക്കേണ്ടത്. നെടുമ്പാശ്ശേരി പോലിസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണം അധികാര ദുര്‍വിനിയോഗം ആണെന്നും അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മദ്യലഹരിയില്‍ സഹയാത്രികൻ മോശയായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി. അതേസമയം, പ്രതിയായ ആന്റോ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പോലിസ് നിര്‍ദേശിച്ചിരുന്നു. വിമാനത്തില്‍ വച്ച് പരാതിപ്പെട്ടെങ്കിലും സീറ്റ് മാറ്റി നല്‍കി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം പോലിസിന് പരാതി നല്‍കാൻ നിര്‍ദ്ദേശിച്ചുവെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചിരുന്നു.
ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. സംഭവത്തില്‍ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും താരം ആവശ്യപ്പെട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
