Follow the News Bengaluru channel on WhatsApp

ട്രെയിന്‍ യാത്രക്കിടെ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായി

ഗുജറാത്തിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ് – മുംബയ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായത്. ഇതേത്തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി.

അഹമ്മദാബാദില്‍ നിന്നും ഗുജറാത്ത് എക്സ്പ്രസിലാണ് ഷീജ മുംബൈയിലേക്ക് തിരിച്ചത്. കേസിന്റെ ആവശ്യത്തിനായിട്ടാണ് ഇവര്‍ മുംബൈയിലേക്ക് പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ഗുജറാത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പം മുംബയിലെ മലയാളി സംഘടനകളും അന്വേഷണം നടത്തുന്നുണ്ട്.

ഗുജറാത്തിലെ വാപ്പി എന്ന സ്ഥലത്ത് എത്തുന്നതുവരെ ഇവര്‍ കുടുംബവുമായി ഫോണില്‍ സംസാരിച്ചിരുന്നു. ശേഷം ഷീജയെ ഫോണില്‍ വിളിച്ചിട്ട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ട്രെയിൻ മുംബയില്‍ എത്തിയിട്ടും ഷീജയെ കണ്ടെത്താനായില്ല. വാപ്പിക്കും മുംബയ്ക്കും ഇടയിലാണ് ഷീജയെ കാണാതാകുന്നത് എന്നാണ് നിഗമനം.

രാത്രി ഏഴരയോടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതായും കുടുംബം പരാതിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്‍ എത്തിയിട്ടില്ലെന്നാണ് പോലീസിന് ലഭിച്ച വിവരമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.