ലോക റെക്കോർഡ് സ്വന്തമാക്കി ലുലു മാൾ ബെംഗളൂരു; മാളിലൊരുക്കിയ നട്ടുകൾ കൊണ്ടുള്ള ഏറ്റവും വലിയ ക്രിക്കറ്റ് ലോകകപ്പ് മാതൃകയ്ക്ക് ലോക റെക്കോർഡ്

ബെംഗളൂരു: ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിന്റെ ഭാഗമായി ഐസിസി ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ നട്ടുകൾ കൊണ്ട് നിർമ്മിച്ച മാതൃക ഒരുക്കി ലോക റെക്കോർഡിൽ ഇടം നേടി ലുലു മാൾ ബെംഗളൂരു. 16235 നട്ടുകൾ ഉപയോഗിച്ചാണ് ലോകകപ്പ് ക്രിക്കറ്റ് ട്രോഫിയുടെ മാതൃക നിർമ്മിച്ചത്. 11 അടിയോളം ഉയരവും 369.8 കിലോ ഭാരവുമാണ് ലുലു മാളിലൊരുക്കിയ ഈ വേൾഡ് കപ്പ് മോഡലിനുള്ളത്. വേൾഡ് റെക്കോർഡ്സ് യൂണിയൻ പ്രതിനിധികളുടെയും കർണാടക ക്രിക്കറ്റ് അസോസിയേഷനിലെ ഭിന്നശേഷിക്കാരായ താരങ്ങളുടെയും സാന്നിദ്ധ്യത്തിൽ നട്ടുകൾ കൊണ്ടൊരുക്കിയ ലോകകപ്പ് മാതൃകയുടെ മോഡൽ മാളിലെ നോർത്ത് ഏട്രിയത്തിൽ അനാച്ഛാദനം ചെയ്തു.
വേൾഡ് റെക്കോർഡ്സ് യൂണിയൻ ലുലു മാളിൽ നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന് ശേഷമാണ് റെക്കോർഡ് പ്രഖ്യാപിച്ചത്. ഐസിസി ക്രിക്കറ്റ് ലോകകപ്പിന്റെ 2023ന്റെ അതേ മാതൃകയിലാണ് ഈ ക്രിക്കറ്റ് ലോകകപ്പ് മാതൃകയും ലുലുവിൽ തയാറാക്കിയിരിക്കുന്നത്. ഉപഭോക്താകൾക്ക് മനോഹരമായ കാഴ്ചയാണ് ഈ ലോകകപ്പ് മോഡൽ സമ്മാനിക്കുന്നത്. ലുലു ഇവന്റസ് ടീം 12 ദിവസം നീണ്ട പ്രയത്നത്തിലാണ് ഈ ലോകകപ്പ് മോഡൽ നിർമ്മിച്ചത്. പ്ലാസ്റ്ററോപാരിസ് ഷീറ്റിൽ നട്ടുകൾ ചേർത്ത് ലോകകപ്പ് മാതൃകയിൽ വെൽഡ് ചെയ്താണ് ഈ ലോകകപ്പ് മാതൃക നിർമ്മിച്ചത്. വേൾഡ് റെക്കോർഡ് ലോകകപ്പ് കാണാനും സെൽഫിയെടുക്കാനും മാളിൽ ഉപഭോക്താകൾക്ക് പ്രത്യേകം അവസരമൊരുക്കിയിട്ടുണ്ട്. ഈ മാസം 30 വരെ ഈ ലോകകപ്പ് മാതൃക മാളിൽ പ്രദർശിപ്പിക്കും. ലുലുവിന്റെ ഏറ്റവും മികച്ച ആസൂത്രണവും സാങ്കേതിക തികവുമാണ് ഈ ലോകകപ്പ് മാതൃകയിലൂടെ വ്യക്തമായതെന്ന് വേൾഡ് റെക്കോർഡ്സ് യൂണിയൻ അഭിപ്രായപ്പെട്ടു.
ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു കർണാടക റീജിയണൽ ഡയറക്ടർ ഷെരീഫ് കെ.കെ, ലുലു തിരുവനന്തപുരം റീജിയണൽ ഡയറക്ടർ ജോയി ഷഡാനന്ദൻ, ലുലു മാൾ ബെംഗ്ലൂരു ജനറൽ മാനേജർ കിരൺ പുത്രൻ, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ മദൻ കുമാർ തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
