Follow the News Bengaluru channel on WhatsApp

വിഷുസദ്യയും കണിക്കിറ്റും വിഷുകേക്കും വരെ; ബെംഗളൂരുവില്‍ വിഷു ആഘോഷമാക്കാൻ വിപുലമായ സൗകര്യങ്ങളുമായി ലുലു

ബെംഗളൂരു: മറുനാടൻ മലയാളികൾക്ക് വിഷു ആഘോഷിക്കാൻ എല്ലാവിധ സൗകര്യങ്ങളുമായി ലുലു. വിഷുവിന് ആവശ്യമായ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ബെംഗ്ലൂരു രാജാജി നഗറിലെ ലുലു ഹൈപ്പർമാർക്കറ്റിലും സൗത്ത് ബെംഗളൂരുവിലെ ലുലു ഡെയ്ലിയിലും ഒരുക്കിയിരിക്കുന്നത്.

വിഷുക്കണിയൊരുക്കാൻ ആവശ്യമായ സാധനങ്ങളടങ്ങിയ കിറ്റ്, വിഷു സദ്യക്കുള്ള കിറ്റ് എന്നിവയാണ് പ്രധാന ആകർഷണം. 24 ഇനങ്ങളടങ്ങിയ വിഷു സദ്യബോക്സിന്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഹോം ഡെലിവറി സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. ഉപ്പേരി, പപ്പടം, അവിയൽ, സാമ്പാർ, രസം, കിച്ചഡി, ഓലൻ, പുളിശേരി, കൂട്ടുകറി മുതൽ പാലട, പരിപ്പ് പ്രഥമൻ വരെയുള്ള വിഭവങ്ങൾ സദ്യബോക്സിലുണ്ടാകും. പ്രത്യേകം വാഴയിലയും സദ്യബോക്സിനൊപ്പം ലഭിക്കും. ഒരു ബോക്സിന് 449 രൂപയാണ് വില.

കണിവെള്ളരി, കൊന്നപൂവ്, നാളികരം, വിവിധതരം പഴങ്ങൾ, കസവുമുണ്ട്, നാണയം അടക്കം പതിനഞ്ചിലേറെ സാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുകണി കിറ്റും ലുലുവിൽ‌ ഒരുക്കിയിട്ടുണ്ട്. കണിക്കിറ്റ് മുൻകൂട്ടി ഓർഡർ ചെയ്യാം. 999 രൂപയാണ് വില. വിവിധ തരം പച്ചക്കറികളുടെയും പഴങ്ങളുടെയും വിപുലമായ ശേഖരവും വിഷു നാളിലേക്കായി ലുലുവിൽ തയാറാക്കിയിട്ടുണ്ട്. രുചികരവും ആകർഷകവുമായ വിഷു സ്പെഷ്യൽ കേക്കുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പുതുപുത്തൻ വിഷുകോടികളുടെ വ്യത്യസ്ഥമായ ശേഖരം ലുലു ഫാഷൻ സ്റ്റോറിലും സജ്ജീകരിച്ചിട്ടുണ്ട്.  സ്ത്രീകൾക്കും കുട്ടികൾ‌ക്കും പുരുഷൻമാർക്കുള്ള വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ, ലേഡീസ് ബാഗുകൾ, ആഭരണങ്ങൾ എന്നിവയുടെ കൂടുതൽ‌ ശേഖരവും ലുലുവിൽ ലഭ്യമാണ്. ഇലക്ട്രോണിക്സ്, ​ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് പ്രത്യേക വിഷു ഓഫറുകളുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.