Follow the News Bengaluru channel on WhatsApp

നോര്‍ക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്; യുകെയിലേക്ക് പറക്കാന്‍ 297 പേർ

കൊച്ചി: കൊച്ചിയിലും മംഗളൂരുവിലുമായി നടന്ന നോര്‍ക്ക റൂട്ട്‌സ് യു.കെ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ 297 നഴ്‌സുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 10 മുതല്‍ 21 വരെ വിവിധ തീയതികളിലായി നടന്ന റിക്രൂട്ട്‌മെന്റിലാണ് 297 നഴ്‌സുമാര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. യു.കെയില്‍ നിന്നുളള അഞ്ചംഗ പ്രതിനിധി സംഘമാണ് അഭിമുഖങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 86 പേരാണ് OET യു.കെ സ്‌കോര്‍ നേടിയത്. അടുത്ത നാലു മാസത്തിനുള്ളില്‍ മറ്റുള്ളവര്‍ പ്രസ്തുത യോഗ്യത നേടേണ്ടതാണെന്ന് നോര്‍ക്ക അറിയിച്ചു.

പ്രസ്തുത റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും നേരത്തേ അപേക്ഷ നല്‍കിയവര്‍ക്കും അവസരമുണ്ട്. യുകെ കരിയര്‍ ഫെയര്‍ മൂന്നാം ഘട്ടം നവംബര്‍ ആറ് മുതല്‍ പത്തു വരെ കൊച്ചിയില്‍ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയര്‍ ഫെയര്‍. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ (OET/IELTS-UK SCORE നേടിയവര്‍ക്കു മാത്രം), സോണോഗ്രാഫര്‍മാര്‍ എന്നിവര്‍ക്കാണ് അവസരമുളളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോര്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക. അല്ലെങ്കില്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ വെബ്ബ്‌സൈറ്റ് (www.nifl.norkaroots.org) സന്ദര്‍ശിച്ചും അപേക്ഷ നല്‍കാവുന്നതാണ്. റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 1800 425 3939 ഇന്ത്യയില്‍ നിന്നും +91 8802 012 345 വിദേശത്തു നിന്നും ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.