Follow News Bengaluru on Google news

റെയിൽവേയിൽ കായിക താരങ്ങൾക്ക് കൈനിറയെ അവസരങ്ങൾ

സിഐഎസ്എഫിൽ സ്പോർട്സ് ക്വാട്ട ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സിഐഎസ്എഫ്) ഹെഡ് കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 215 ഒഴിവുകളാണ് ഉള്ളത്. സ്പോർട്സ് ക്വോട്ട വഴിയാണ് നിയമനം. നവംബർ 28ആണ് അവസാന തീയതി. ദേശീയ, സംസ്ഥാന തലങ്ങളിൽ കഴിവു തെളിയിച്ച വനിതകൾക്കും പുരുഷഷന്മാർക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകണം. 18നും 23നും ഇടയിൽ (2023 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി) പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് ശമ്പളം.

സ്പോർട്സ് യോഗ്യത വ്യക്തിഗത ടീം ഇനങ്ങളിൽ രാജ്യാന്തര ടൂർണമെന്റിൽ സീ നിയർ/ജൂനിയർ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ സീ നിയർ/ജൂനിയർ നാഷനൽ ഗെയിംസ് ചാംപ്യൻമാരാകണം. ചാംപ്യൻഷിപ്പിൽ മെഡൽ വേണം. അല്ലെങ്കിൽ നാഷനൽ ഗെയിംസ്/ചാംപ്യൻഷിപ്പിന്റെ സീ നിയർ/ജുനിയർ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചവരാകണം. അല്ലെങ്കിൽ ദേശീയ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ മെഡൽ നേടണം. ഇല്ലെങ്കിൽ ദേശീയ സ്കൂൾ ഗെയിംസ്/ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയവരാകണം (2021 ജനുവരി 1-2023 നവംബർ 28 കാലയളവിൽ നടന്ന മത്സരങ്ങളായിരിക്കണം). കൂടുതൽ വിവരങ്ങൾ https://cisfrectt.cisf.gov.in വെബ്സൈറ്റ് വഴി അറിയാം.

ദക്ഷിണ റെയിൽവേ

ദക്ഷിണ റെയിൽവേയിൽ വിവിധ ഒഴിവുകളിലേക്ക് കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ആകെ 67 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 27 ആണ്. ഓൺലൈനായി വേണം അപേക്ഷ നൽകാൻ.

ബോക്സിങ്, ചെസ്, അത്ലറ്റിക്സ്, ടേബിൾ ടെന്നീസ്, ബാസ്കറ്റ്ബോൾ, ബോൾ ബാഡ്മിന്റൺ, ക്രിക്കറ്റ്, ഫു ട്ബോൾ, സ്വിമ്മിങ്, വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ബോഡി ബിൽഡിങ്, ക്രിക്കറ്റ്, ഹോക്കി, പവർ ലിഫ്റ്റിങ് തുടങ്ങിയ വിഭാഗങ്ങളിൽ മികവ് തെളിയിച്ചവരാകണം അപേക്ഷകർ. പത്താം ക്ലാസ്/പ്ലസ് ടു/ബിരുദം/ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18മുതൽ 25 വയസ് വരെ. 18,000 രൂപ മുതൽ 29,200 രൂപ വരെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://rrcmas.in സന്ദർശിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.