Follow the News Bengaluru channel on WhatsApp

ഞെട്ടിച്ച് സ്വർണ വില; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് 46,000 രൂപ കടന്നു

തിരുവനന്തപുരം : സംസ്ഥാനത്ത്ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ വില 46,000 രൂപ കടന്നു. പവന് 600 രൂപയാണ് കൂടിയത്. ഇതോടെ പവന് 46,480 രൂപയായി. ഗ്രാമിന് എഴുപത്തിയഞ്ച് രൂപകൂടി. 5,810 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

പവന് 45,920 രൂപയായിരുന്നു നിലവിലെ റെക്കോർഡ്. ഈ റെക്കോർഡ് മറികടന്നാണ് ഇന്ന് 46,480 രൂപയിലെത്തിയത്. ഇതിന്റെ കൂടെ പണിക്കൂലിയും ജിഎസ്ടിയും കൂടി വരുമ്പോൾ ഒരു പവൻ വാങ്ങണമെങ്കിൽ അരലക്ഷത്തിലധികം കൊടുക്കേണ്ടി വരും. ഇന്നലെ പവന് 45,880ലും ഗ്രാമിന് 5,735 രൂപയ്ക്കുമായിരുന്നു വ്യാപാരം നടന്നത്.

അതേസമയം ഇരുപത്തിനാല് കാരറ്റ് ഒരു പവൻ സ്വർണത്തിന് 656 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ 50,704 രൂപയായി ഉയർന്നു. ഗ്രാമിന് 82 രൂപ കൂടി 6,338 ആയി ഉയർന്നു. പതിനെട്ട് കാരറ്റിന് 496 രൂപ കൂടി. പവന് 38,032 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔൺസിന് 2045 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.29 ലുമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.