Follow the News Bengaluru channel on WhatsApp

പോലീസ് വേഷത്തിൽ കവർച്ച നടത്തിയ എട്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: പോലീസ് വേഷത്തിലെത്തി കവർച്ച നടത്തിയ എട്ടംഗ സംഘം പോലീസ് പിടിയിൽ. ബെംഗളൂരു എച്ച്എംടി ലേഔട്ടിലെ വ്യവസായിയുടെ വീട്ടിൽ പോലീസ് വേഷത്തിൽ കയറിയാണ് പ്രതികൾ കവർച്ച നടത്തിയത്.

മോഷണശ്രമം തടയാനെത്തിയ വ്യവസായിയുടെ മകനെ പ്രതികൾ ആക്രമിച്ചിരുന്നു. ഡിസംബർ 4നാണ് വ്യവസായിയായ മനോഹറിന്റെ വീട്ടിൽ എട്ടംഗസംഘം പോലീസ് വേഷത്തിലെത്തി കവർച്ച നടത്തിയത്. ഈ സമയം മനോഹറിന്റെ ഭാര്യ സുജാതയും മകൻ രൂപേഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് പരിശോധിക്കണമെന്നാവശ്യപ്പെട്ട സംഘം 60 ലക്ഷം രൂപ പണമായും 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും മോഷ്ടിച്ചു.

തുടർന്ന് മനോഹർ പീനിയ പോലീസിൽ പരാതി നൽകി. മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് പോലീസ് പ്രതികൾ പിടികൂടിയത്. അന്വേഷണം തുടരുന്നതിനാൽ ഇവരുടെ പൂർണവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മോഷണമുതൽ പ്രതികൾ തമിഴ്നാട്ടിലെ ഏജന്റിന് കൈമാറിയതായും, ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പോലീസ് അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.