Follow the News Bengaluru channel on WhatsApp

ഇ വി രാമകൃഷ്ണന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

ന്യൂഡൽഹി: കവിയും, സാഹിത്യ നിരൂപകനുമായ ഇ വി രാമകൃഷ്ണന് ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. ‘മലയാള നോവലിൻ്റെ ദേശകാലങ്ങൾ’ എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്. മാർച്ച് 12ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം.

കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ, അവാർഡ്, വിലാസിനി പുരസ്കാകാരം തുടങ്ങിയ ബഹുമതികൾക്ക് അർഹനാണ് ഇ വി രാമകൃഷ്ണൻ. അമേരിക്കയിലെ ഫുൾബ്രൈറ്റ് ഫെലോഷിപ്പ്, കെ കെ ബിർള ഫൗണ്ടേഷന്‍ ഫെലോഷിപ്പ് തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. 1995 ൽ അക്ഷരവും ആധുനികതയും എന്ന പുസ്തകത്തിന് നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള അക്കാദമി പുരസ്‌കാരവും, ഓടക്കുഴൽ പുരസ്‌കാരങ്ങളും രാമകൃഷ്ണനു ലഭിച്ചിട്ടുണ്ട്.

സാഹിത്യ അക്കാദമി ചെയർമാൻ മാധവ് കൗശിക്കിന്റെ നേതൃത്വത്തിലുള്ള ബോർഡ് 24 ഇന്ത്യൻ ഭാഷകളിലെയും പുരസ്‌കാരം പ്രഖ്യാപിച്ചു.

കണ്ണൂർ വിളയംകോട് സ്വദേശിയാണ് ഇ വി രാമകൃഷ്ണൻ. സൗത്ത്‌ ഗുജറാത്ത് സർവ്വകലാശാലയിൽ നിന്ന് അധ്യാപകനായി വിരമിച്ച ശേഷം സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ഗുജറാത്തിൽ ഇമെരിറ്റസ് പ്രൊഫസറാണ് രാമകൃഷ്ണൻ. ഭാര്യ ഗൗരി, മക്കൾ ധീരജ്, രമ്യു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.