Follow the News Bengaluru channel on WhatsApp

ആവേശ വിജയം; അഫ്ഗാനെ തകര്‍ത്ത് പരമ്പര തൂത്തുവാരി ഇന്ത്യ

ബെംഗളൂരു: : അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് വിജയം. രവി ബിഷ്‍ണോയുടെ ബൗളിങ്ങിൽ മികവിൽ അഫ്ഗാനെ വീഴ്ത്തിയാണ് ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയത്. രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് നേടി. 12 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന് ഒരു റണ്‍സ് നേടുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. ഇതോടെ മൂന്നാം മത്സരം വിജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരുകയായിരുന്നു.

നിശ്ചിത 20 ഓവറില്‍ ഇരുടീമുകളുടെയും സ്‌കോര്‍ ടൈ ആയതിനെത്തുടര്‍ന്ന് നടന്ന ആദ്യ സൂപ്പര്‍ ഓവറിലും മത്സരം ടൈ ആവുകയായിരുന്നു .ആദ്യ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് നേടി. 17 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കും സൂപ്പർ ഓവറിൽ 16 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. ഇതോടെയാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേയ്ക്ക് നീണ്ടത്.

ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും റിങ്കു സിംഗിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെയും മികവിൽ ഇന്ത്യ വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കി. രോഹിത് 121ഉം റിങ്കു 69ഉം റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ നിശ്ചിത നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സര്‍ദാനും തകര്‍പ്പന്‍ കാഴ്ചവെച്ചത്. ഇരുവരും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമാണ് മടങ്ങിയത്. പത്താമത്തെ ഓവറില്‍ ഗുര്‍ബാസ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഗുലാബാദിന്‍ നയിബും അര്‍ദ്ധ സെഞ്ച്വറി സ്വന്തമാക്കി. മൊഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിങ്ങും അഫ്ഗാനെ ഇന്ത്യന്‍ സ്‌കോറിന് ഒപ്പമെത്താന്‍ സഹായിച്ചു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അവേഷ് ഖാനും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം നേടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.