Follow the News Bengaluru channel on WhatsApp

എയര്‍ ഇന്ത്യ എക്സ്‌പ്രസ് കോഴിക്കോട്-മുംബൈ നേരിട്ടുള്ള സര്‍വീസ് തുടങ്ങി

എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് – മുംബൈ പ്രതിദിന വിമാന സര്‍വീസിന് ഇന്ന് തുടക്കമാകും. കോഴിക്കോട്ടു നിന്നു പുലര്‍ച്ചെ 1.10നും മുംബൈയില്‍ നിന്നു രാത്രി 10.50നുമാണ് സര്‍വീസുകള്‍. നേരിട്ടുള്ള സര്‍വീസ് ആയതിനാല്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രമാണ് യാത്രാ സമയം.

നിലവില്‍ കോഴിക്കോട്ടു നിന്നു ആഴ്ചയില്‍ 101 അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. എയര്‍ലൈന്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്നതും കോഴിക്കോട്ടു നിന്നാണ്. കഴിഞ്ഞമാസം നേരിട്ടുള്ള പ്രതിദിന ബെംഗളൂരു സർവീസും എയർ ഇന്ത്യ എക്സ്‌പ്രസ് ആരംഭിച്ചിരുന്നു.

ബഹ്റൈൻ, കുവൈത്ത്, മസ്‌ക്കറ്റ്, ദുബായ്, അബുദാബി, ഷാർജ, ദോഹ, ജിദ്ദ, റിയാദ്, ദമാം തുടങ്ങി 15 സ്ഥലങ്ങളിലേക്കും കരിപ്പൂരില്‍ നിന്ന് സർവീസുകള്‍ നടത്തുന്നുണ്ട്. അയോധ്യ, ഡല്‍ഹി, കൊല്‍ക്കത്ത, ഭുവനേശ്വർ, ചെന്നൈ തുടങ്ങി 19 ഇടങ്ങളിലേക്ക് കരിപ്പൂരില്‍ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വണ്‍ സ്റ്റോപ് സർവീസുകളും നടത്തുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.