Follow the News Bengaluru channel on WhatsApp

ഫുട്ബോൾ കളിക്കുകയായിരുന്ന യുവാക്കൾക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം; രണ്ടുപേർക്ക് പരുക്കേറ്റു

ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം. രണ്ടു യുവാക്കൾക്കു പരുക്കേറ്റു. കൊല്ലം കുളത്തുപ്പുഴ വനാതിർത്തിക്കു സമീപം ഇന്നലെ വൈകിട്ട് ആരുറുമണിയോടെയാണ് സംഭവം. 16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടിൽ  ഫുട്ബോൾ കഴിക്കുകയായിരുന്ന എട്ടം​ഗ സംഘത്തിന് നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. 16 ഏക്കർ നിഥിൻ ഹൗസിൽ നിഥിൻ ലോപ്പസ് (22) നെല്ലിമൂട് സ്വദേശി ആദിൽ (22) എന്നിവർക്കാണ് പരുക്കേറ്റത്. നിഥിൻ ലോപ്പസിന്റെ പരുക്ക് ​ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫുട്ബോൾ കളിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. കാട്ടുപോത്തിന്റെ വരവു കണ്ടു യുവാക്കൾ ചിതറി ഓടിയെങ്കിലും കാട്ടുപോത്ത് പാഞ്ഞടുത്ത ദിശയിൽ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.

ആദിൽ ഒ‌ാടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിർത്തികളിൽ 13 ഓളം കാട്ടുപോത്തുകള്‍ കഴിഞ്ഞ ഒരാഴ്ചയായി തമ്പടിച്ചതായി പ്രദേശവാസികള്‍ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.