Follow the News Bengaluru channel on WhatsApp

ക്യാപ്റ്റൻ മാർവെൽ താരം കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ അന്തരിച്ചു

ഡിസ്കവറി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ കനേഡിയന്‍ നടനും ക്യാപ്റ്റൻ മാർവൽ താരവുമായ കെന്നത്ത് അലക്സാണ്ടർ മിച്ചല്‍ (49) അന്തരിച്ചു. അമിയോട്രോഫിക് ലാറ്ററല്‍ സ്ക്ലിറോസിസ് (എഎല്‍എസ്) എന്ന രോഗാവസ്ഥയെത്തുടർന്നാണ് മരണം.

ആറുവർഷമായി നടൻ എഎൽഎസ് രോഗത്തിന് ചികിത്സയിലായിരുന്നു. നടന്റെ വിയോഗവാർത്ത പുറത്തുവിട്ടത് കുടുംബമാണ്. നടി സൂസന്‍ മേ പ്രാറ്റാണ് മിച്ചലിന്റെ ഭാര്യ. ഒരു മകളും മകനുമുണ്ട്.

മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം അമ്പതിലേറെ ടെലിവിഷൻ സീരിസുകളുടെയും ഭാ​ഗമായിരുന്നു. 2022ല്‍ പുറത്തിറങ്ങിയ ദ ഓള്‍ഡ് മാനിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

കാനഡയിലെ ടൊറന്റോയിൽ ജനിച്ച മിച്ചൽ ‘നോ മാന്‍സ് ലാന്റ് ‘എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്. ജെറുക്കോ, സ്റ്റാര്‍ ട്രെക്ക്; ഡിസ്‌കവറി എന്നിവയാണ് ശ്രദ്ധേയമായ സീരീസുകള്‍. സിനിമ കൂടാതെ അമ്പതോളം ടെലിവിഷന്‍ സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.