പ്രവേശനോത്സവം സംഘടിപ്പിച്ചു
ബെംഗളൂരു: ഷെട്ടിഹള്ളി പ്രിൻസ് ടൗൺ അപാർട്മെന്റ് മലയാളം മിഷൻ പഠനകേന്ദ്രത്തില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അപാർട്മെന്റ് ക്ലബ് ഹൗസിൽ നടന്ന പരിപാടി മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ കൺവീനർ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പഠനകേന്ദ്രം വിദ്യാർഥി പ്രതിനിധി സ്മേര എസ് മേനോൻ ആശംസ പ്രസംഗം നടത്തി.
ചിക്കബനവാര പഠനകേന്ദ്രം അധ്യാപകന് ഷാജി അക്കിത്തടത്തിന്റെ നുറുങ്ങുവെട്ടം ടോക്ക് ഷോ, ബെംഗളൂരു നോർത്ത് കോർഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ, സമീക്ഷ പഠനകേന്ദ്രം അധ്യാപികയും, മലയാളം മിഷൻ നോർത്ത് ബെംഗളൂരു അക്കാദമിക് ടീം അംഗവുമായ ജ്യോത്സ്ന ടീച്ചർ എന്നിവരുടെ മാതൃക ക്ലാസ് എന്നിവ നടന്നു. പഠനകേന്ദ്രം കോർഡിനേറ്റർ ജീവൻ രാജ്, ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അഡ്വ. ബുഷ്റ വളപ്പിൽ, രാജശ്രീ ടീച്ചർ, ശ്രീപ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.