Follow the News Bengaluru channel on WhatsApp

എ.ഐ. സഹായത്തോടെ ‘ദി ഗ്രേറ്റ്‌ ഇന്ത്യന്‍ ടൂര്‍’; പത്ത് പുസ്തകങ്ങള്‍ പൂര്‍ത്തിയായി

ബെംഗളൂരു: ആര്‍ട്ടിഫിഷല്‍ ഇന്‍റ്ലിജന്‍സ് സങ്കേതങ്ങളുടെ സഹായത്തോടെ യുവ എഴുത്തുകാരന്‍ അജി മാത്യു കോളൂത്ര തയ്യാറാക്കുന്ന ദി ഗ്രേറ്റ്‌ ഇന്ത്യന്‍ ടൂര്‍ എന്ന പുസ്തക സീരീസിലെ ആദ്യത്തെ പത്ത് പുസ്തകങ്ങള്‍ പൂര്‍ത്തിയായി. ഡല്‍ഹിയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ അക്കൊണ്ട്സ് ഓഫീസറായി സേവനമനുഷ്ടിക്കുന്ന അജി 2023 ആഗസ്തിലാണ് ദി ഗ്രേറ്റ്‌ ഇന്ത്യന്‍ ടൂര്‍ സീരീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലെയും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ടൂറിസം കേന്ദ്രങ്ങളെ പുസ്തകരൂപത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഈ സീരിസിന്‍റെ ലക്ഷ്യം. ഇരുപത്തിയഞ്ച് പുസ്തകങ്ങളാണ് ഈ സീരിസിന്‍റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രധാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകം പുസ്തകങ്ങളും വടക്ക് കിഴക്ക് സംസ്ഥാനങ്ങള്‍ക്കും ചെറിയ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ക്ക് ഓരോ പുസ്തകം എന്ന നിലക്കുമാണ് പുസ്തകങ്ങള്‍ തയ്യാര്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷല്‍ ഇന്‍റ്ലിജന്‍സിന്‍റെ സഹായത്തോടെ ഇംഗ്ലീഷിലാണ് എഴുത്ത്.

നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും പൂര്‍ത്തിയായി. പത്ത് പുസ്തകങ്ങളായി ഇതുവരെ 6259 ടൂറിസം കേന്ദ്രങ്ങളും 965 പ്രാദേശീക ആഘോഷങ്ങളും അഞ്ഞൂറോളം വ്യത്യസ്തമാര്‍ന്ന ഭക്ഷ്യവിഭവങ്ങളും അടയാളപ്പെടുത്താന്‍ ഈ സീരിസിന് കഴിഞ്ഞിട്ടുണ്ട്. ടൂറിസം മാപ്പില്‍ ഇന്ത്യയുടെ പുതിയ മുഖം അടയാളപ്പെടുത്താന്‍ ഈ പുസ്തക സീരീസ് പൂര്‍ത്തിയാകുന്നതോടെ കഴിയുമെന്ന് അജി മാത്യു കോളൂത്ര വിശ്വസിക്കുന്നു. ആര്‍ട്ടിഫിഷല്‍ ഇന്‍റ്ലിജന്‍സ് ഉപയോഗിച്ച് ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സാഹിത്യ പരിശ്രമമാണ് ഗ്രേറ്റ് ഇന്ത്യന്‍ ടൂര്‍ എന്നും എഴുത്തുകാരന്‍ വിശദീകരിക്കുന്നു. ആമസോണ്‍ വഴി ലോകമെമ്പാടും ഈ പുസ്തകങ്ങള്‍ ലഭ്യമാണ്.

നിരവധി പുസ്തകങ്ങളിലൂടെ പ്രചോദക സാഹിത്യത്തില്‍ തന്‍റെതായ വ്യക്തിമുദ്ര പതിപ്പിച്ച അജി മാത്യു കോളൂത്ര ന്യൂസ്‌ ബെംഗളൂരു ഡോട്ട് കോമില്‍ പ്രോമിത്യൂസിന്‍റെ ഹൃദയം എന്ന പേരില്‍ ശ്രദ്ധേയമായ പ്രതിവാര പംക്തി എഴുതിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.