Follow the News Bengaluru channel on WhatsApp

സിനിമകളിൽ കുട്ടികളെ അഭിനയിപ്പിക്കുന്നതിന് മുൻ‌കൂർ അനുമതി നിർബന്ധമാക്കി

ബെംഗളൂരു: കുട്ടികളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനു നിർമാതാക്കൾ അതാത് ഡെപ്യൂട്ടി കമ്മീഷണർമാരിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങേണ്ടത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സിനിമയിൽ അഭിനയിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ അതാത് നിർമാതാക്കാൾ നടപടി സ്വീകരിക്കണമെന്നും സർക്കാർ വ്യക്തമാക്കി.

ശ്രീ കണ്ഠീരവ സ്റ്റുഡിയോസ് ലിമിറ്റഡ്, കർണാടക ചലച്ചിത്ര അക്കാദമി, കർണാടക മീഡിയ അക്കാദമി, കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി) എന്നിവയുടെ മാനേജിംഗ് ഡയറക്ടർമാർക്ക് തൊഴിൽ വകുപ്പ് കമ്മീഷണർ ഇത് സംബന്ധിച്ച് നോട്ടീസ് അയച്ചു. ടെലിവിഷനിലെ കുട്ടികളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ, നൃത്തം, നാടകം, ഗാനം, മറ്റ് റിയാലിറ്റി ഷോകൾ എന്നിവയുടെ എണ്ണം അടുത്തിടെ വർദ്ധിച്ചതിനെത്തുടർന്നാണ് തീരുമാനം. 1986ലെ ചൈൽഡ് ആൻഡ് അഡോളസൻ്റ് ലേബർ (നിരോധനവും നിയന്ത്രണവും) നിയമവും 2016ലെ ബാലവേല നിരോധന ഭേദഗതി നിയമവും പ്രകാരം 14 വയസ്സിന് താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കാൻ മുൻ‌കൂർ അനുമതി നിർബന്ധമാണ്.

കുട്ടികൾക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്നില്ലെന്നും ചിത്രത്തിന്റെ നിർമാതാവ് ഉറപ്പ് വരുത്തണം. ഒരു കുട്ടിയെയും ദിവസത്തിൽ 5 മണിക്കൂറിൽ കൂടുതൽ അഭിനയപ്പിക്കാൻ പാടുള്ളതല്ല. മാത്രമല്ല, വിശ്രമമില്ലാതെ 3 മണിക്കൂറിൽ കൂടുതൽ അഭിനയിപ്പിക്കാനും കഴിയില്ല. പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികളുടെ പട്ടികയും രക്ഷിതാക്കളുടെ അനുമതിയും ഡെപ്യൂട്ടി കമ്മീഷണർക്ക് നൽകണം.

കുട്ടിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ആവശ്യമായ സൗകര്യങ്ങൾ നിർമാതാക്കൾ നൽകണം. കുട്ടിക്ക് യഥാസമയം പോഷകാഹാരം നൽകണം. വിദ്യാഭ്യാസത്തിനുള്ള അവകാശ സംരക്ഷണം, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള സംരക്ഷണം, മറ്റ് നിയമങ്ങൾ എന്നിവ പാലിക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.