Follow the News Bengaluru channel on WhatsApp

ഐപിഎൽ പോരിന് തുടക്കം; ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) 17-ാം സീസണിന് ചെന്നൈയിൽ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആർസിബി ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. അനൂജ് റാവത്ത് (48), ദിനേശ് കാർത്തിക്ക് (38) എന്നിവരാണ് ആർസിബിക്കായി തിളങ്ങിയത്.

ചെന്നൈക്കായി മുസ്തഫിസൂർ റഹ്മാന്‍ നാല് വിക്കറ്റ് നേടി. ഫാഫ് ഡുപ്ലെസിയുടെ ആക്രമണ ബാറ്റിങ്ങിലൂടെയായിരുന്നു സന്ദർശകർ ഐപിഎല്ലിന് കിക്കോഫ് നല്‍കിയത്. നാല് ഓവറില്‍ 40 കടന്ന ബെംഗലൂരുവിനെ പിടിച്ചുകെട്ടിയ മുസ്തഫിസൂർ റഹ്മാനായിരുന്നു. 23 പന്തില്‍ 35 റണ്‍സെടുത്ത ഡുപ്ലെസിയെ രച്ചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചായിരുന്നു മുസ്തഫിസൂർ തുടങ്ങിയത്. പിന്നാലെയെത്തിയ രജത് പാട്ടിദാറും (0) ഇടം കയ്യന്‍ പേസറിന് മുന്നില്‍ കീഴടങ്ങി.

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ വിരാട് കോഹ്ലി നേടിയത് 20 പന്തില്‍ 21 റണ്‍സായിരുന്നു. മുസ്തഫിസൂറിന്റെ പന്തില്‍ അജിങ്ക്യ രഹാനെ, രച്ചിന്‍ സഖ്യത്തിന്റെ ക്യാച്ചായിരുന്നു കോഹ്ലിയെ മടക്കിയത്.

ബെംഗളൂരു ജേഴ്സിയിലെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. 78-5 എന്ന നിലയിലേക്ക് വീണ ബെംഗളൂരുവിനെ അനൂജ് റാവത്ത്-ദിനേശ് കാർത്തിക്ക് സഖ്യം കരകയറ്റുകയായിരുന്നു.

അഞ്ചാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. അവസാന അഞ്ച് ഓവറില്‍ 71 റണ്‍സും കണ്ടെത്തി. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത അനൂജ് അവസാന പന്തിലാണ് പുറത്തായത്. മൂന്ന് ഫോറും രണ്ട് സിക്സും കാർത്തിക്കിന്റെ ഇന്നിങ്സില്‍ ചേർക്കപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.