ജനാർദന റെഡ്ഢിയുടെ കർണാടക രാജ്യ പ്രഗതി പക്ഷ പാർട്ടി ബിജെപിയിൽ ലയിച്ചു
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടക മുൻ മന്ത്രി ജനാർദന റെഡ്ഡി ബിജെപിയിലേക്ക് തിരിച്ചെത്തി. അദ്ദേഹത്തിന്റെ പാർട്ടിയായ കർണാടക രാജ്യ പ്രഗതി പക്ഷ പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കർണാടക ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎയ്ക്കും ഇരട്ടി കരുത്ത് പകരുന്നതാണ് ജനാർദ്ദന റെഡ്ഡിയുടെ തിരിച്ചുവരവ്.
ഭാര്യ അരുണലക്ഷ്മിയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് റെഡ്ഢി ബിജെപിയിലേക്ക് തിരികെ എത്തിയത്. സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയതിൽ സന്തോഷമുണ്ടെന്ന് റെഡ്ഢി പറഞ്ഞു. പ്രധാനമന്ത്രിയെ മൂന്നാമൂഴത്തിനായും പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാതൊരു ഉപാധികാലുമില്ലാതെയാണ് ബിജെപിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നതെന്നും ഒരു പദവിയും ആഗ്രഹമില്ലെന്നും റെഡ്ഡി വ്യക്തമാക്കി.
കഴിഞ്ഞ കുറെ മാസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു പോന്ന റെഡ്ഢി പാർട്ടി പ്രവർത്തകരുമായി കൂടിയാലോചിച്ചാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനം കൈക്കൊണ്ടത്. ബെള്ളാരി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായ ബി. ശ്രീരാമലുവിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖനന അഴിമതിക്കേസിൽ നടപടികള്‍ നേരിട്ട ജനാര്‍ദ്ദന റെഡ്ഡി, രണ്ട് പതിറ്റാണ്ടലേറെ കാലത്തെ ബിജെപി ബാന്ധവം ഉപേക്ഷിച്ചാണ് കഴിഞ്ഞ വർഷം കെ.ആർ.പി.പി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
ರಾಜ್ಯಾಧ್ಯಕ್ಷರಾದ ಶ್ರೀ @BYVijayendra ಮತ್ತು ಮಾಜಿ ಮುಖ್ಯಮಂತ್ರಿಗಳಾದ ಶ್ರೀ @BSYBJP ಅವರ ಸಮ್ಮುಖದಲ್ಲಿ ಇಂದು ರಾಜ್ಯ ಬಿಜೆಪಿ ಕಾರ್ಯಾಲಯ ಜಗನ್ನಾಥ ಭವನದಲ್ಲಿ ಶ್ರೀ @GaliJanardhanar, ಶ್ರೀಮತಿ ಅರುಣಾ ಲಕ್ಷ್ಮಿ, ಡಾ. ಥಾಮಸ್ ಜಾನ್ ಮತ್ತು ಬೆಂಬಲಿಗರು ಬಿಜೆಪಿ ಪಕ್ಷಕ್ಕೆ ಸೇರ್ಪಡೆಗೊಂಡರು.
ಈ ಸಂದರ್ಭದಲ್ಲಿ ಮಾಜಿ ಸಚಿವರಾದ ಶ್ರೀ… pic.twitter.com/AVNnuSvCPk
— BJP Karnataka (@BJP4Karnataka) March 25, 2024
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.