Follow the News Bengaluru channel on WhatsApp

അറ്റകുറ്റപ്പണി; ഹെബ്ബാൾ മേൽപ്പാലത്തിന്റെ പരിസരത്ത് ഗതാഗതം നിയന്ത്രിക്കും

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിന്റെ പരിസരത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കെആർ പുര ഭാഗത്തുനിന്ന് ഹെബ്ബാൾ മേൽപ്പാലം വഴി നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയിൽ നിർമാണ പ്രവൃത്തികൾ രണ്ട് ദിവസത്തിനകം ആരംഭിക്കും.

അടുത്ത നാല് മാസത്തേക്ക് ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. കെആർ പുര ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുന്ന യാത്രക്കാർ ബദൽ റൂട്ടുകളായ ഐഒസി-മുകുന്ദ തിയേറ്റർ റോഡ്, ലിംഗരാജപുരം ഫ്ലൈ ഓവർ റൂട്ട്, നാഗവാര-ടാനറി റോഡ് എന്നിവ വഴി കടന്നുപോകണം. ഹെഗ്‌ഡെ നഗർ-തനിസാന്ദ്രയിൽ നിന്ന് വരുന്നവർ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ജികെവികെ-ജക്കൂർ റോഡ് ഉപയോഗിക്കണമെന്ന് ട്രാഫിക് പോലീസ് നിർദേശിച്ചു.

കെംപെഗൗഡ ഇൻ്റർനാഷണൽ എയർപോർട്ട് (കെഐഎ) ഭാഗത്തുനിന്നും മേഖ്രി സർക്കിളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ കൂടിയാണ് നിർമാണ പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിനു പുറമെ, തുമകുരു റോഡ് ഭാഗത്തുനിന്ന് കെആർ പുര ജംഗ്ഷനിലേക്ക് ഗതാഗതത്തിനായി അടിപ്പാത നിർമ്മിക്കാനും പദ്ധതിയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.