എഐകെഎംസിസി താനറി റോഡ് ഏരിയ കമ്മിറ്റി ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു
ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു റമദാന് ക്യാമ്പയിനിന്റെ ഭാഗമായി താനറി റോഡ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ ആയിരത്തോളം പേർ പങ്കെടുത്തു. കെജി ഹള്ളിയിലെ സിഎംഎ ഗ്രാൻഡ് കൺവെൻഷൻ സെന്ററിലായിരുന്നു സൗകര്യമൊരുക്കിയിരുന്നത്.
ഇഫ്താർ വിരുന്നിനോട് അനുബന്ധിച്ച് നടന്ന മജ്ലിസുന്നൂർ ആത്മീയ സദസ്സിന് കോഴിക്കോട് ഖാളി നാസർ ഹയ്യ് തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഏരിയ പ്രസിഡന്റ് റബിഅത്ത് തങ്ങളുടെ അധ്യക്ഷതയിൽ സെക്രട്ടറി മുസ്തഫ അലി സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്റ് എം കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡോ: റാഷിദ് ഗസ്സാലി റമദാൻ പ്രഭാഷണം നടത്തി. എഐകെഎംസിസി ബെംഗളൂരു പ്രസിഡന്റ് ഉസ്മാൻ ടി, മുട്ടിൽ യത്തീംഖാന വൈസ് പ്രസിഡന്റ് മായിൻ കെ സദക്കത്തുള്ള, മാനേജർ മുജീബ് ഫൈസി,റഹീം ചാവശേരി, റിയാസ് ഗസ്സാലി, മെഹബൂബ് ബാഗ്, മൗലാന റഹ്മത്തുള്ള, ഹനീഫ് കെ ആർ പുരം, വികെ നാസർ ഹാജി എന്നിവർ സംബന്ധിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.