Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് സിറ്റി പോലീസ്. ഏപ്രിൽ 24ന് വൈകുന്നേരം 6 മുതൽ ഏപ്രിൽ 26 അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

ഈ ദിവസങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റാലികൾക്കും, പൊതുയോഗങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഏതെങ്കിലും തരത്തിലുള്ള മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും കൈവശം വയ്ക്കുന്നതിന് നിരോധനമുണ്ട്. കോലം കത്തിക്കുന്നതിനും, ബാനർ കെട്ടുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രകോപനപരമായ പ്രസംഗങ്ങൾക്കും പരസ്യമായി രാഷ്ട്രീയ മുദ്രാവാക്യം വിളിക്കുന്നതിനും നിരോധനമുണ്ട്.

നിർദ്ദിഷ്ട കാലയളവിൽ പോളിംഗ് സ്റ്റേഷനുകളുടെ 100 മീറ്റർ ചുറ്റളവിൽ രാഷ്ട്രീയ പ്രചാരണ പരിപാടികളും നിരോധിക്കും. മൊബൈൽ ഫോണുകൾ, കോർഡ്‌ലെസ് ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൈവശം വെക്കുന്നതും നിയന്ത്രിച്ചു.

ഏപ്രിൽ 26ന് അർദ്ധരാത്രി മുതൽ ഏപ്രിൽ 27ന് അർദ്ധരാത്രി വരെയും ജൂൺ 3 മുതൽ ജൂൺ 4 ന് രാത്രി വരെയും മദ്യ നിരോധനവും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.