ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ. ബെംഗളൂരു നോർത്ത് നിയോജക മണ്ഡലത്തിൽ വിട്ടൽ മല്യ റോഡിലെ സെൻ്റ് ജോസഫ് സ്കൂളിലും പിയു കോളേജിലും ബെംഗളൂരു സെൻട്രലിൻ്റെ വോട്ടെണ്ണൽ കേന്ദ്രം മൗണ്ട് കാർമൽ പിയു കോളജും ആയിരിക്കും. ബെംഗളൂരു സൗത്ത് പാർലമെൻ്റ് സെഗ്മെൻ്റിലെ വോട്ടെണ്ണൽ ജയനഗറിലെ എസ്എസ്എംആർവി പിയു കോളേജിലായിരിക്കും.
ഏപ്രിൽ 26നാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഉഡുപ്പി ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകുരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു സൗത്ത്, ചിക്കബെല്ലാപുർ, കോലാർ എന്നീ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.