വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഡിസംബറോടെ ഓടിത്തുടങ്ങും

ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം. ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങുന്നതെന്ന് ബെംഗളൂരു സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി പി.സി. മോഹൻ പറഞ്ഞു. ഈ വർഷം ഡിസംബറോടെ ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനുള്ളിൽ ട്രാക്കിലിറങ്ങുമെന്ന് കഴിഞ്ഞ ജൂണിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇത്തരം വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവിന് കാരണമായത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിലവിലെ രാജധാനി എക്സ്പ്രസിന് വെല്ലുവിളിയാകും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് പിന്നാലെയാകും മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിലെത്തുക. 2026ന് ശേഷമാകും ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക് ഓടിത്തുടങ്ങുക.
TAGS: BENGALURU | VANDE BHARAT SLEEPER TRAIN
SUMMARY: Vande bharat sleeper trains to be on track by december



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.