‘അവനെ ഗംഗാവലി പുഴയ്ക്ക് കൊടുക്കില്ല, അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു’; ലോറി ഉടമ മനാഫ്


ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി ലോറി ഉടമ മനാഫ്. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പാലിച്ചുവെന്നും മനാഫ് പറഞ്ഞു.

തോല്‍ക്കാൻ എന്തായാലും മനസില്ല. അവനെയും കൊണ്ടേ പോകൂ. ആ വാക്ക് അമ്മയ്ക്ക് പാലിച്ചുകൊടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോറിക്ക് അധികം പരുക്കുണ്ടാകില്ലെന്ന് താൻ നേരത്തെ പറഞ്ഞതാണ്. കാബിന് അധികം പരുക്കുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറ‍ഞ്ഞതാണെന്നും മനാഫ് പറഞ്ഞു.

എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ തന്നെ അര്‍ജുനുണ്ടെന്ന്. ആര്‍ക്കും വിശ്വാസം വന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നോക്കികോളു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ട് എന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കാണാതായി 71-ാം ദിവസമാണ് കോഴിക്കോട് സ്വദേശി അർജുന്റെ ലോറി കണ്ടെത്തിയത്.

ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലില്‍ അർജുനെ കാണാതാകുന്നത്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് കരയില്‍ മണ്ണിനടിയില്‍ അർജുന്‍റെ ട്രക്ക് ഉണ്ടാകാം എന്ന നിഗമനത്തില്‍ തെരച്ചില്‍ തുടർന്നെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് ഗംഗാവാലി പുഴയിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതും പുഴയിലെ ഒഴുക്ക് വർധിച്ചതും തിരച്ചിലിന് തിരിച്ചടി ആയിരുന്നു. പിന്നീട് ഒഴുക്ക് കുറഞ്ഞതോടെ ഡ്രെഡ്ജർ എത്തിച്ച്‌ വീണ്ടും തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ ദിവമാണ് ഗോവയില്‍ നിന്ന് ഡ്രെഡ്ജർ എത്തിച്ച്‌ തെരച്ചില്‍ ആരംഭിച്ചത്. തുടർന്ന് അർജുന്‍റെ ലോറിയുടെ ഭാഗങ്ങളും തടി കഷണങ്ങളും കയറും ലഭിച്ചിരുന്നു.

TAGS : RESCUE |
SUMMARY : ‘He will not be given to the Gangavali river, he has kept his promise to his mother'; Lorry owner


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!