ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു

ബെംഗളൂരു മലയാളി ഫോറം ഓണാഘോഷവും 12-ാമത് വാര്‍ഷികാഘോഷവും കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. പായസ മത്സരം, വിവിധ കലാമത്സരങ്ങള്‍ എന്നിവ അരങ്ങേറി. പൊതുസമ്മേളനത്തില്‍ കേരള കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് മുഖ്യാതിഥി ആയിരുന്നു.
ജയനഗര്‍ എംഎല്‍എ ശ്രീരാമൂര്ത്തി, ചലചിത്ര താരങ്ങളായ ഹരിശ്രീ അശോകന്, വിനയപ്രസാദ്, സെന്റ് ജോണ്‍സ് അസോസിയേറ്റ് ഫിനാന്‍സ് ഡയറക്ടര്‍ ഫാദര്‍ ടോണി, മലയാളി ഫോറം പ്രസിഡണ്ട് ജോജോ പി ജെ സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറര്‍ ഹറോള്‍ഡ് മാത്യു, വൈസ് പ്രസിഡണ്ട് അരുണ്‍, ജോയിന്റ്റ് സെക്രട്ടറി അഡ്വ. മനോജ്, ജോയിന്റ്റ് ട്രഷറര്‍ പ്രജി വി, എന്നിവര്‍ സംസാരിച്ചു.
അഡ്വ. മെന്റോ ഐസക്, മധു കലമാനൂര്‍, സജീവ് ഇ ജെ, സൈമണ്‍ തലക്കോടന്‍, ഷാജി ആര് പിള്ള, രവിചന്ദ്രന്‍, ചാര്‍ലി മാത്യു, ഷാജു ദേവസി, ഗോപാലകൃഷ്ണന്, അജയ് കിരണ്‍, ബൈജു എം എ, സന്തോഷ് കുമാര്‍, ടോണി, ഓമന ജേക്കബ്, ഡോ. ബീന, സന്തോഷ് കുമാര്‍, ജെസ്സി ഷിബു, അഡ്വ ജേക്കബ് പി എ, എബിന് മാത്യു എന്നിവര്‍ നേതൃത്വം നല്കി. പൊതുസമ്മേളനത്തിനു ശേഷം പ്രശസ്ത പിന്നണിഗായിക രഞ്ജിനി ജോസ് നയിച്ച മെഗാ മ്യൂസിക് ഷോയും അരങ്ങേറി.
ഓണ്‍ലൈന്‍ പൂക്കള മത്സരത്തില്‍ ഷീജ വിജയകുമാര്‍ ഒന്നാം സ്ഥാനവും സല്‍മ ബഷീര്‍ രണ്ടാം സ്ഥാനവും ഷൈനി വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി. പായസ മത്സരത്തില്‍ പാര്‍വതി, ശ്വേത, സുബിത എന്നിവര്‍ യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ നേടി.
TAGS : ONAM-2024



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.