അയര്‍ലന്‍ഡില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ വീടിന് തീയിട്ടു; മലയാളി അറസ്റ്റില്‍

അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ വീടിന് തീയിട്ട മലയാളി യുവാവ് അറസ്റ്റില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിൽ (29) ആണ് പിടിയിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്‌ട്രീ ഡ്രൈവിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെ ഇരുവരും താമസിച്ചിരുന്ന വീടിന് ജോസ്മാന്‍ തീയിടുകയായിരുന്നു.
യുവതിയുടെ ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ജോസ്മാന്‍ കോളെറയ്ന്‍ മജിസ്‌ട്രേറ്റ്‌സ് കോടതിക്ക് മുമ്പിൽ ഹാജരായി. അതേസമയം ജോസ്മാനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. അതേസമയം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22ന് തുടരും.
TAGS : IRELAND | CRIME
SUMMARY : House set on fire to kill wife in Ireland; Malayali arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.