യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്, വിധിയെഴുതി യു എസ് ജനത; ആദ്യ ഫലം ഇന്നറിയാം


വാഷിംഗ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ, വൈസ് പ്രസിഡന്റ് കമല ഹാരിസോ ?. ആരെന്ന ആദ്യ സൂചനകൾ ഇന്നറിയാം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം ആദ്യം എത്തും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയും തമ്മിൽ പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും. അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.

തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യു എസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാര്യ മെലാനിയക്കൊപ്പം ഫ്ലോറി‍ഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30 ഓടെ വോട്ടെടുപ്പ് പൂർത്തിയാകും. ഇതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലം വരുന്നതോടെ വിജയിയെ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ.

ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. ട്രംപ് ജയിച്ചാൽ 127 വർഷത്തിനു ശേഷം തുടർച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കിൽ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യൻ- ആഫ്രിക്കൻ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേർക്കാം.
17 കോടി വോട്ടർമാരിൽ 8.2 കോടി ആളുകൾ “മുൻകൂർ വോട്ട്' സൗകര്യം ഉപയോഗപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കും സമ്പൂർണ ആധിപത്യമില്ലാത്ത സ്വിംഗ് സ്റ്റേറ്റുകളായിരിക്കും യഥാർഥത്തിൽ വിധിയെഴുതുക. നെവാഡ, നോർത്ത് കരോലിന, വിസ്‌കോൻസിൻ, ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, അരിസോണ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളിൽ പ്രധാനം. ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ഇലക്ടറൽ കോളജ് ആണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം നേടുന്നവർക്കാകും വിജയം.

TAGS :
SUMMARY : US presidential election, the US people have written the verdict; We know the result today


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!