കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷല്‍ ബസ് സര്‍വീസ് 14 വരെ നീട്ടി
ബെംഗളൂരു : ഓണക്കാലമായതിനാല്‍ ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്കും കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുമായി ആരംഭിച്ച കര്‍ണാടക എസ്ആര്ടിസി യുടെ ഓണം സ്പെഷല്‍ ബസ് സര്‍വീസ് യാത്രക്കാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് സെപ്തംബര്‍ 14 വരെ നീട്ടി. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് സെപ്തംബര്‍ 13 വരെയും ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 14 വരെയുമാണ് സര്‍വീസ് നടത്തും. കേരള ആര്‍ടിസിയുടെ ഓണം സര്‍വീസുകള്‍ കഴിഞ്ഞ ദിവസം സെപ്തംബര്‍ 14 വരെ നീട്ടിയതായി അറിയിച്ചിരുന്നു.
ഓണം കഴിഞ്ഞ് നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് കേരള – കര്‍ണാടക ആര് ടിസികള്‍ സര്‍വീസ് നീട്ടിയത്. . നിലവില്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടാക്സി/ടൂറിസ്റ്റ് വാഹങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും വന്‍ തുകയാണ് യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്നത്. ഇരു ആര്‍ടിസികളും സര്‍വീസുകള്‍ നീട്ടിയത് ഓണാവധിക്കായി കേരളത്തിലെത്തിയ ഒട്ടേറെ പേര്‍ക്ക് ഗുണകരമാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.