Follow the News Bengaluru channel on WhatsApp

കര്‍ണാടക ഇന്ന് മാസ്‌ക്ക് ഡേ ആചരിക്കുന്നു

ബെംഗളൂരു : കോവിഡ് വ്യാപനത്തിനെതിരെ പൊതുജനങ്ങളില്‍ ബോധ വത്കരണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥനത്ത് ഇന്ന് വിപുലമായി മാസ്‌ക് ഡേ (മുഖാവരണ ദിനം) ആചരിക്കുന്നു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത, സാമുഹിക അകലം, മറ്റ് കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളുടെ പ്രസക്തി എന്നിവ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാസ്‌ക് ഡേ യിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി കെ. സുധാകര്‍ പറഞ്ഞു.

ജില്ലാതലത്തിലും വാര്‍ഡ്, താലൂക്ക് തലത്തിലും നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാല്‍നട റാലികള്‍ സംഘടിപ്പിക്കും. ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും റാലിയില്‍ പങ്കാളികളാകും. സാമൂഹിക അകലം പാലിച്ചുകൊണ്ട് പരമാവധി 50 പേരായിരിക്കും റാലിയില്‍ പങ്കെടുക്കുക. വൈകിട്ട് വിധാന്‍ സൗധക്കു സമീപമുള്ള അംബേഡ് ക്കര്‍ പ്രതിമക്കു സമീപം ചലച്ചിത്ര താരങ്ങളും കായിക താരങ്ങളും ഒത്തുചേരും.

മാസ്ക് ധരിക്കത്തവര്‍ക്കെതിരെ കര്‍ശന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 200 രൂപയാണ് നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഇനത്തില്‍ ഈടാക്കുന്നത്. ബെംഗലൂരു നഗരപരിധിയില്‍ ഇത്തരക്കാരെ പിടികൂടി പിഴ ചുമത്താന്‍ ബിബിഎംപിചു പ്രത്യേക മാര്‍ഷലുകളെ ചുമതലപെടുത്തീട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.