Follow the News Bengaluru channel on WhatsApp

ഈസ്റ്റ് സോണിലെ 26 വാര്‍ഡുകളില്‍ ഹോം ഐസൊലേഷന്‍ സൗകര്യം നിര്‍ത്തലാക്കുന്നു

ബെംഗളൂരു : നഗരത്തിലെ ഈസ്റ്റ് സോണിലുള്ള  26 വാര്‍ഡുകളില്‍ ഹോം ഐസൊലേഷന്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഹോം ഐസൊലേഷനില്‍ കഴിയുന്ന രോഗികളെ ഉടന്‍ തന്നെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

സിവി രാമന്‍ നഗര്‍, പുലികേശി നഗര്‍, സര്‍ജ്ഞനഗര്‍, ശിവാജി നഗര്‍, ഹെബ്ബാള്‍, ശാന്തി നഗര്‍, ബെന്നിഗനഹള്ളി, കൊനേന അഗ്രഹാര, കുശാല നഗര്‍, ബൈര സാന്ദ്ര, മുനീശ്വര നഗര്‍, സഗായ പുര, ദേവരജീവനഹള്ളി, ലിംഗരാജപുരം, എസ് കെ ഗാര്‍ഡന്‍, നാഗവാര, കാഡുകൊണ്ടനഹള്ളി, മാരുതി സേവാനഗര്‍, അള്‍സൂര്‍, എംആര്‍എസ് പാളയ, ജോഗു പാളയ, അഗരം, വണ്ണാര്‍ പേട്ട്, നീലസാന്ദ്ര, മനോരായന പാളയ, നാഗേനഹള്ളി എന്നീ വാര്‍ഡുകളിലാണ് ഹോം ഐസൊലേഷന്‍ നിര്‍ത്തലാക്കി രോഗികളെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റുന്നത്.

കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളെയായിരുന്നു ഐസലേഷനില്‍ പാര്‍പ്പിച്ചിരുന്നത്. ഈസ്റ്റ് സോണില്‍ ഇത്തരത്തിലുള്ള 400 രോഗികളെയാണ് ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വീടുകളില്‍ കയറി ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍  പ്രയാസമേറുന്നതിനാലാണ് ഈ നടപടി. കൂടാതെ  ജനങ്ങള്‍ ഐസൊലേഷന്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിലും സംശയമുള്ളതായി ബിബിഎംപി ജോയിന്റ് കമ്മീഷണര്‍ പല്ലവി കെ ആര്‍ പറഞ്ഞു.

Main Topic : No home isolation for East zone patients


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.