Follow the News Bengaluru channel on WhatsApp

12-ാം ക്ലാസ് പാസായവർക്ക് 92,300 രൂപ വരെ ശമ്പളം; സിആർപിഎഫിൽ എഎസ്ഐ, എച്ച്.സി തസ്തികകളിലേക്ക് അപേക്ഷിക്കാം

സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (CRPF) അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (Steno), ഹെഡ് കോൺസ്റ്റബിൾ (Ministerial) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷിക്കാം. മൊത്തം 1458 ഒഴിവുകളാണുള്ളത്. ഓൺലൈൻ അപേക്ഷാ നടപടികൾ 2023 ജനുവരി നാല് മുതൽ ആരംഭിക്കും. അവസാന തീയതി ജനുവരി 25 ആണ്. ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 1315 ഒഴിവുകളും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികകളിൽ  143 ഒഴിവുകളുമാണ് ഉള്ളത്
ഉദ്യോഗാർഥികളുടെ പ്രായം 18 നും 25 നും ഇടയിൽ ആയിരിക്കണം. ഉദ്യോഗാർഥികൾ 1998 ജനുവരി 26-ന് മുമ്പോ 2005 ജനുവരി 25-ന് ശേഷമോ ജനിച്ചവരാകരുത്. സംവരണ ചട്ടങ്ങൾ അനുസരിച്ച് ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും. 12-ാം ക്ലാസ് പാസായവർക്കും മിനിറ്റിൽ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗതയും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിംഗ് വേഗതയും ഉള്ളവർക്ക് ഹെഡ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് അപേക്ഷിക്കാം. നിശ്ചിത ടൈപ്പിംഗ് വേഗതയിൽ 12-ാം ക്ലാസ് പാസായവർക്ക് എഎസ്ഐ സ്റ്റെനോ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുപ്പ് പ്രക്രിയ

  • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET), ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് (PMT)
  • എഴുത്തു പരീക്ഷ
  • സ്‌കിൽ ടെസ്റ്റ് (സ്റ്റെനോയ്‌ക്ക്)
  • ഡോക്യുമെന്റ് വെരിഫിക്കേഷൻ
  • മെഡിക്കൽ ടെസ്റ്റ്

ശമ്പളം
ഹെഡ് കോൺസ്റ്റബിളിന് (മിനിസ്റ്റീരിയൽ) പ്രതിമാസം 25,500 മുതൽ 81,100 രൂപ വരെയും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോ) ന് 29,200 മുതൽ 92,300 രൂപ വരെയുമാണ് ശമ്പള സ്കെയിൽ.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ  https://crpf.gov.in/ സന്ദർശിക്കുക.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.