പ്രജ്വലിനെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമെന്ന പോസ്റ്റർ പതിപ്പിച്ചു; രാജ്യ ജനത പാർട്ടി നേതാവ് കസ്റ്റഡിയിൽ

ബെംഗളൂരു: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസൻ എംപി പ്രജ്വല് രേവണ്ണയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ച രാജ്യ ജനതാ പാർട്ടി (ആര്‍.ജെ.പി.) നേതാവ് കസ്റ്റഡിയിൽ. എൻ. നാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രജ്വൽ രേവണ്ണയുടെ ലൊക്കേഷനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ശിവാനന്ദ സർക്കിൾ, റെയിൽവേ പാരലൽ റോഡ് എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, പോലീസ് ഉടൻ ഇടപെട്ട് പോസ്റ്ററുകൾ നീക്കം ചെയ്തു.

കേസിൽ ഔദ്യോഗികമായി ഇതുവരെ പ്രതിഫലം പ്രഖ്യാപിച്ചിട്ടില്ല. മുൻ‌കൂർ അനുമതിയില്ലാതെ പാർട്ടിക്കൊ മറ്റ്‌ വ്യക്തികൾക്കോ ഇത്തരം കേസുകളിൽ പ്രതിഫലം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രജ്വൽ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിജീവിതയെ തട്ടികൊണ്ടുപോയ പരാതിയിൽ പ്രജ്വലിന്റെ പിതാവ് എച്ച്. ഡി. രേവണ്ണയെ ഈ മാസം ആദ്യം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here