എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 92കാരനായ കൃഷ്ണയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏപ്രിൽ 29നു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും, ശനിയാഴ്ച വൈകീട്ടോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. സത്യനാരായണ മൈസൂരു, ഡോ സുനിൽ കാരന്ത് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

മഹാരാഷ്ട്ര ഗവർണറായും കർണാടക നിയമസഭാ സ്പീക്കറായും കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. കൃഷ്ണ 1968ൽ മാണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി തുടർന്നു. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്ന് മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു. പിന്നീട് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാന കോൺഗ്രസുമായി പലകാര്യങ്ങളിലും അത്ര പൊരുത്തത്തിലായിരുന്നില്ല എസ്.എം. കൃഷ്ണ. 2017ൽ ബിജെപിയിൽ ചേർന്നു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ തർക്കം; തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിൻകര പൂഴിക്കുന്നിൽ 45 വയസുകാരൻ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ....

കർണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പ്; ഡിസംബറിൽ നടത്താന്‍ സാധ്യത

ബെംഗളൂരു: ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കർണാടകയിലെ ജില്ലാ പഞ്ചായത്ത്, താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ...

ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച് 270 കിലോമീറ്റർ അതിവേഗ റെയിൽ ശൃംഖലയ്ക്ക് പദ്ധതി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബെംഗളൂരുവിനെ സമീപ നഗരങ്ങളുമായി ബന്ധിപ്പിച്ച്...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോട്ടയം ചങ്ങനാശ്ശേരി സ്വദേശി എം ആർ രഘുനാഥ് (75) ബെംഗളൂരുവില്‍...

റഷ്യയില്‍ പ്ലേഗ് ബാധിച്ച് യുവതി മരിച്ചു; നൂറ് കണക്കിന് പേര്‍ ക്വാറന്റൈനില്‍

മോസ്കോ: റഷ്യയിലെ സൈബീരിയൻ മേഖലയിൽ 28 കാരിയായ ലബോറട്ടറി ടെക്നീഷ്യൻ പ്ലേഗ്...

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിതീവ്രമഴ; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മെസ്സിയുടെ പേരില്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് കൈമാറി ഡിജിപി, കേസെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍...

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എഐസിസിക്ക് പരാതി നല്‍കി അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ പരസ്പര കൂടിയാലോചന നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ദേശീയ അധ്യക്ഷൻ...

Related Articles

Popular Categories