പല്ലക്കി ഉത്സവം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: ബെംഗളൂരുവിൽ 17-ാമത് പല്ലക്കി ഉത്സവം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നാളെ രാവിലെ ഏഴ് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. എച്ച്എഎൽ റോഡിലും, ഔട്ടർ റിങ് റോഡിലുമാണ് ഗതാഗത നിയന്ത്രണം.

വർത്തൂർ ഭാഗത്തുനിന്ന് കടുബീസനഹള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് വിബ് ഗിയർ സ്കൂൾ റോഡിൽ നിന്ന് കുന്ദലഹള്ളി ഗതി വഴിയും ഹൊറവർതുല റോഡ് വഴിയും കടുബിസനഹള്ളിയിലേക്കും പോകേണ്ടതാണ്. കടുബീസനഹള്ളി ജംഗ്ഷനിൽ നിന്ന് വർത്തൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കുന്ദലഹള്ളിയിലേക്ക് ഹൊറവർതുല റോഡ്, വിബ് ഗിയർ സ്കൂൾ റോഡ് വഴി കടന്നുപോകണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here