വാക്കത്തൺ വെള്ളിയാഴ്ച; വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പുകയില രഹിത ദിനാചരണത്തോടനുബന്ധിച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന വാക്കത്തൺ, കുതിരറാലി എന്നിവയോടനുബന്ധിച്ച് നഗരത്തിലെ ചിലഭാഗങ്ങളില്‍ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കബൺ പാർക്ക് ട്രാഫിക് പോലീസ്‌ സ്റ്റേഷന്റെയും ഹലസൂരു ഗേറ്റ് ട്രാഫിക് പോലീസ് സ്റ്റേഷന്റെയും പരിധിയിലാണ് നിയന്ത്രണം. രാവിലെ ആറുമുതൽ പത്തുവരെയാണ് പരിപാടി. ഫ്രീഡം പാർക്കിൽനിന്ന് ആരംഭിക്കുന്ന വാക്കത്തൺ ടൗൺഹാളിൽ സമാപിക്കും.

നിയന്ത്രണം ഏർപ്പെടുത്തിയ റോഡുകൾ

ശേഷാദ്രി റോഡ് (ഫ്രീഡം പാർക്കുമുതൽ കെ.ആർ. സർക്കിൾവരെ)

ഡോ. ബി.ആർ. അംബേദ്കർ റോഡ് (കെ.ആർ. സർക്കിൾമുതൽ ബെലെകുന്ദ്രി സർക്കിൾവരെ)

ക്വീൻസ് റോഡ് (ബെലെകുന്ദ്രി സർക്കിൾമുതൽ സി.ടി.ഒ. സർക്കിൾവരെ)

സെൻട്രൽ സ്ട്രീറ്റ് (ബി.ആർ.വി. സർക്കിൾമുതൽ അനിൽ കുംബ്ലെ ജങ്ഷൻവരെ)

എം.ജി. റോഡ് (അനിൽ കുംബ്ലെ ജങ്ഷൻമുതൽ ക്വീൻസ് ജങ്ഷൻവരെ)

കസ്തൂർഭ റോഡ് (ഹഡ്‌സൻ സർക്കിൾമുതൽ ക്വീൻസ് ജങ്ഷൻവരെ)

മല്യ റോഡ് (സിദ്ധലിംഗയ്യ ജങ്ഷൻമുതൽ ആർ.ആർ.എം.ആർ.ജങ്ഷൻവരെ)

ഹഡ്‌സൻ സർക്കിൾ (ഹഡ്‌സൻ സർക്കിൾമുതൽ എൻ.ആർ. ജങ്ഷൻവരെ)

ടൗൺ ഹാൾ സർക്കിൾ (എൻ.ആർ. റോഡുമുതൽ ടൗൺ ഹാൾ ജങ്ഷൻവരെ)

LEAVE A REPLY

Please enter your comment!
Please enter your name here