Follow the News Bengaluru channel on WhatsApp

ബെംഗളൂരു ലഹരിമരുന്ന് കേസ്: നടി സഞ്ജന ഗല്‍റാണിക്ക് ജാമ്യം

ബെംഗളൂരു : ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കന്നഡ നടി സഞ്ജന ഗല്‍റാണിക്ക് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
അരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ സഞ്ജനയുടെ അഭിഭാഷകന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം നല്‍കിയത്. 2018 – ല്‍ ശസ്ത്രക്രിയക്ക് വിധേയമാകുകയും തുടര്‍ന്ന് ആസ്തമ അടക്കമുള്ള ശ്വസന സംബന്ധമായ അവശതകള്‍ സഞ്ജനക്കുള്ളതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജസ്റ്റീസ് ശ്രീനിവാസ് ഹരീഷ് കുമാറാണ് ജാമ്യത്തിനുള്ള ഉത്തരവ് ഇറക്കിയത്. സഞ്ജനയും സഞ്ജനയ്ക്ക് ആള്‍ ജാമ്യം നല്‍കുന്ന രണ്ടു പേരും മൂന്ന് ലക്ഷം രൂപ വീതം ജാമ്യതുകയായി കോടതിയില്‍ കെട്ടിവെക്കണം. മാസത്തില്‍ ഒരു തവണ സ്റ്റേഷനില്‍ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും വേണം. കോടതി വ്യക്തമാക്കി. ജാമ്യത്തിനായി
നവംബര്‍ മൂന്നിന് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ കോടതി തള്ളിയിരുന്നു. പിന്നീടാണ് മെഡിക്കല്‍ രേഖകളുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സഞ്ജന ഗല്‍റാണി കഴിഞ്ഞ രണ്ടു മാസത്തിലേറെയായി പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. വിനോദ പാര്‍ട്ടികളിലേക്ക് വന്‍കിടക്കാര്‍ക്ക് ലഹരി മരുന്ന് എത്തിച്ചു എന്ന കുറ്റത്തിനാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സെപ്തംബര്‍ എട്ടിനാണ് സഞ്ജനയെ അറസ്റ്റ് ചെയ്തത്. നടിമാരായ രാഗിണി ദ്വിവേദി, ഇവരുടെ സുഹൃത്തുക്കളായ നിയാസ്, രവി, ശങ്കർ, രാഹുൽ, വിരേൻ ഖന്ന, പ്രതീക് ഷെട്ടി തുടങ്ങിയവരും പിന്നീട് അറസ്റ്റിലായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.