ഇഡിക്കെതിരെ പ്രതിഷേധം; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ്

ബെംഗളൂരു: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും, ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറിനും കോടതി നോട്ടീസ് അയച്ചു. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. ഓഗസ്റ്റ് 29ന് മുമ്പ് ഇരുവരും കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അന്വേഷണം നേരിടണമെന്നും നോട്ടീസിൽ വ്യക്തമാക്കി.

2022ൽ നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് കർണാടകയിൽ കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇഡി രാഹുൽ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പ്രതിഷേധം നടത്തരുതെന്ന് സിറ്റി പോലീസ് വിലക്കിയിട്ടും ഇത് ലംഘിച്ചായിരുന്നു നേതാക്കൾ പ്രതിഷേധിച്ചത്. തുടർന്ന് വിൽസൺ ഗാർഡൻ പോലീസ് സ്‌റ്റേഷനിനും ശിവാജിനഗർ സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അടുത്തിടെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു.

TAGS: KARNATAKA | SIDDARAMIAH | SHIVAKUMAR
SUMMARY: Bengaluru court issues summons to CM Siddaramaiah, Deputy CM Shivakumar in connection with 2022 protest

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരു ദസറയിൽ ഇക്കുറി കമ്പളയും

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയില്‍ ഇത്തവണ കമ്പള (പോത്തോട്ടം ) മത്സരവും....

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

ഇടുക്കി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും ഗുരുതര...

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടൻ പ്രകാശ്...

കൊട്ടാരക്കരയില്‍ ടിപ്പര്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറി അപകടം: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, രണ്ട്‌ പേരുടെ നില ഗുരുതരം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക്...

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: രാജ്യത്ത് അനധികൃതമായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ 40 പേരെ മൈസൂരു...

മൈസൂരു ദസറയിൽ ഇക്കുറി കമ്പളയും

ബെംഗളൂരു: ലോകപ്രശസ്തമായ മൈസൂരു ദസറയില്‍ ഇത്തവണ കമ്പള (പോത്തോട്ടം ) മത്സരവും....

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്ക്കും മകനും ഗുരുതര പരുക്ക്

ഇടുക്കി: ഇടുക്കി കരിമ്പനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അമ്മയ്ക്കും മകനും ഗുരുതര...

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ബെംഗളൂരു: രാജ്യത്ത് അനധികൃതമായി എത്തിയ ബംഗ്ലാദേശ് സ്വദേശികളായ 40 പേരെ മൈസൂരു...

കേരളത്തിലെ ഷിഗെല്ല വ്യാപനം; കര്‍ശന ജാഗ്രത വേണം-ആരോഗ്യ വിദഗ്ധർ

ബെംഗളൂരു: കേരളത്തില്‍ ഷിഗെല്ല വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍...

ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി

ബെംഗളൂരു: ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഹുബ്ബള്ളി-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07313) സര്‍വീസ്...

മഴ മുന്നറിയിപ്പ്; സം​സ്ഥാ​ന​ത്ത് ഇ​ന്ന് ര​ണ്ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...

Related Articles

Popular Categories