ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു, തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

പുതിയ ആണവ കരാറിനെക്കുറിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർ അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് ഈ സ്‌ഫോടനം. ഒമാനിലാണ് ആണവ കരാർ ചർച്ച നടക്കുന്നത്. ഇറാന്റെ തെക്കൻ തീരത്തുള്ള ഹോർമോസ്ഗാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഈ തുറമുഖം രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ്.അതെസമയം പ്രദേശത്തെ എണ്ണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതല്ല തുറമുഖത്തെ സ്ഫോടനമെന്നാണ് റിപ്പോർട്ടുകൾ.

നാഷണൽ ഇറാനിയൻ ഓയിൽ പ്രോഡക്റ്റ്സ് റിഫൈനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കമ്പനി ഇതിൽ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഷാഹിദ് രാജായി തുറമുഖത്തെ സ്ഫോടനത്തിനും തീപിടുത്തത്തിനും എണ്ണക്കമ്പനിയുമായുടെ ശുദ്ധീകരണശാലകൾ, ഇന്ധന ടാങ്കുകൾ, വിതരണ കേന്ദ്രയങ്ങൾ, എണ്ണ പൈപ്പ്‌ലൈനുകൾ എന്നിവയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്പനി വ്യക്തമാക്കി. ഷാഹിദ് രാജായി തുറമുഖം പ്രധാനമായും കണ്ടെയ്നർ ഗതാഗതമാണ് കൈകാര്യം ചെയ്യുന്നത്.

TAGS: WORLD | BLAST
SUMMARY: Four dies in blast at Iran port, several injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബാങ്ക് പണിമുടക്ക് പിൻവലിച്ചു; മൂന്നു ദിവസത്തെ സമരം മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: ഇന്ന്  മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്...

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡെറാഡൂൺ: ഉത്തരാഖാണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ...

കോ​ഹ്‌​ലി​ക്കും ഗി​ല്ലി​നും സെ​ഞ്ചു​റി; വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മിന്നും ജയം. വിൻഡിസ്...

നന്ദിനി പാലിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍; പരിശോധനയ്ക്ക് 23 പ്രത്യേക സംഘങ്ങൾ 

ബെംഗളൂരു: കർണാടകയിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാര പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വിഭാഗം....

വർത്തൂർ–ഗുഞ്ചൂർ റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പ്രത്യേക ദൗത്യസംഘം

ബെംഗളൂരു: വർത്തൂർ–ഗുഞ്ചൂർ റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും പരിഹരിക്കുന്നതിനായി വിവിധ...

പുതിയ ഗാർഹിക പാചകവാതക കണക്ഷൻ; സിലിണ്ടറിന്റെ വലിപ്പം കുറച്ചു; നിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ഗാർഹിക പാചകവാതക കണക്ഷന് അപേക്ഷിക്കുന്നവർക്ക് ഇനി 14.2...

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദകർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

Related Articles

Popular Categories