ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീ പിടിച്ചു; വാഹനം പൂര്‍ണമായും കത്തിനശിച്ചു

കോട്ടയം: തിരുനക്കര പടിഞ്ഞാറേ നടയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു കത്തിനശിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ തിരുനക്കര മഹാദേവ ക്ഷേത്രത്തിന് പിന്നിലായി കുട്ടികളുടെ ലൈബ്രറിക്ക് സമീപത്തായിട്ടാണ് സംഭവം.

സ്കൂട്ടറില്‍ നിന്നു പുക ഉയർന്നു വരുന്ന കണ്ട യാത്രികൻ സ്കൂട്ടർ ഉപേക്ഷിച്ച്‌ ഓടി രക്ഷപെടുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്ത് എത്തിയപ്പോഴേക്കും സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

TAGS : FIRE
SUMMARY : A moving scooter caught fire; the vehicle was completely destroyed

LEAVE A REPLY

Please enter your comment!
Please enter your name here