കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ബെംഗളൂരു: കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറും അമ്മയും മരിച്ചു. ചിക്കബല്ലാപുര കെഞ്ചാർലഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് അപകടം. ധനഞ്ജയ റെഡ്ഡി (31), അമ്മ കലാവതി എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ സഞ്ചരിച്ച ധനഞ്ജയയുടെ ഭാര്യ, മകൾ, സഹോദരഭാര്യ എന്നിവർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടപ്പയിൽ നടന്ന കുടുംബ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവർ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. പെട്ടെന്ന് കാറിന്റെ നിയന്ത്രണം വിട്ട് മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാറിന് തീപിടിച്ചു. ധനഞ്ജയയും അടുത്ത സീറ്റിലുണ്ടായിരുന്ന അമ്മയും വെന്തുമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്നാണ് മറ്റ്‌ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ബേസിലുണ്ടായിരുന്ന യാത്രക്കാർക്കും ഡ്രൈവർക്കും പരുക്കേറ്റു. സംഭവത്തിൽ കെഞ്ചാർലഹള്ളി പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Techie and mother killed, three others injured in road accident

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണം: കേരളസമാജം കര്‍ണാടക

ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന...

ആക്രമണ സാധ്യത, കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍...

ബെംഗളൂരുവിൽ പിതാവിനെ മകന്‍ ഇരുമ്പ് വടികൊണ്ട് മർദിച്ച് കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ...

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം; മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ...

ഉത്തരഹള്ളി കേരളസമാജം ഭാരവാഹികള്‍

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം വാർഷിക  പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ലിജേഷ് ജോസ്...

ആരോഗ്യ മന്ത്രി ജെപി നദ്ദയുമായി കോക്രോച്ച് പാർട്ടി പ്രതിനിധികൾ ചർച്ച നടത്തി

ന്യൂഡൽഹി: നീറ്റ്, സിബിഎസ്ഇ പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലേർപ്പെട്ട കോക്രോച്ച് പാർട്ടി പ്രതിനിധികള്‍...

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ക്ഷേത്ര പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരി...

Related Articles

Popular Categories