തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം:  തിരുവനന്തപുരം നെയ്യാറ്റിന്‍കര വെള്ളറടയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. മകന്‍ പ്രജിന്‍ ജോസ്(28) വെള്ളറട പോലീസില്‍ കീഴടങ്ങി.

മെഡിക്കൽ വിദ്യാർഥിയാണ് പ്രജിന്‍ എന്നാണ് വിവരം. ചൈനയിൽ എം ബി ബി എസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം മുടങ്ങി നാട്ടിലെത്തിയതെന്നാണ് വിവരം.

പ്രതിയെ വെള്ളറട പോലീസ് ചോദ്യം ചെയ്തു വരുകയാണ്. പ്രതി കൊലപാതകം നടത്തിയത് സ്വബോധത്തില്‍ തന്നെയെന്ന് പോലിസ് പറഞ്ഞു. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രജിന്‍ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.
<BR>
TAGS : MURDER
SUMMARY : Son hacks father to death in Thiruvananthapuram

 

LEAVE A REPLY

Please enter your comment!
Please enter your name here