ദർശന് വീണ്ടും കുരുക്ക്; ഫാംഹൗസിൽ ദേശാടനക്കിളികളെ വളർത്തിയ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപയ്‌ക്ക് വീണ്ടും കുരുക്ക് മുറുകുന്നു. മൈസൂരു-ടി നരസിപുര റോഡിലെ ദർശന്റെ ഫാം ഹൗസിൽ ദേശാടനക്കിളികളെ അനധികൃതമായി കൈവശം വെച്ചത് സംബന്ധിച്ചുള്ള കേസിൽ അന്വേഷണം നടത്തുന്ന വനംവകുപ്പ് രണ്ടു ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കും.

കെമ്പായനഹുണ്ടി ഗ്രാമത്തിലുള്ള ഫാം ഹൗസിൽ ദേശാടനപക്ഷികളെ അനധികൃതമായി കൂട്ടിൽ പാർപ്പിച്ചതിന് ദർശൻ, ഭാര്യ വിജയലക്ഷ്മി, ഫാംഹൗസ് മാനേജർ നാഗരാജ് എന്നിവർക്കെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. കഴിഞ്ഞ വർഷം ജനുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കേസിലെ കുറ്റപത്രം രണ്ടോ മൂന്നോ ദിവസത്തിനകം കോടതിയിൽ സമർപ്പിക്കുമെന്ന് മൈസൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മാലതി പ്രിയ പറഞ്ഞു. ചിത്രദുർഗയിലെ എസ്. രേണുകസ്വാമി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നടൻ ദർശൻ നിലവിൽ ബെംഗളൂരു ജയിലിൽ കഴിയുകയാണ്.

TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Forest officials to file chargesheet against darshan thoogudeepa

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിക്ക് പോകാൻ സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കി; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരേ സെപ്റ്റംബർ ഒന്നിനു ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാൻ സി.പി.ഐ...

കർണാടകയിൽ റാപിഡോയ്ക്ക് ഔദ്യോഗിക കാബ് ലൈസൻസ്

ബെംഗളൂരു: കർണാടകയിൽ കാബ് അഗ്രിഗേറ്ററായി പ്രവർത്തിക്കാൻ റാപിഡോയ്ക്ക് ഔദ്യോഗിക ലൈസൻസ് ലഭിച്ചു....

ബെംഗളൂരുവിൽ ഇനി റോഡരികിൽ പാർക്കിങ്ങിന് പണം നൽകേണ്ടി വരുമോ?

ബെംഗളൂരു: നഗരത്തിലെ റോഡരികിലെ സൗജന്യ പാർക്കിങ് അവസാനിപ്പിച്ച് പാർക്കിങ് ഫീസ് ഏർപ്പെടുത്താനുള്ള...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ തൂങ്ങിമരിച്ച നിലയിൽ...

ഇന്നും ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മുന്‍കരുതലിന്റെ ഭാഗമായി...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും ഏജൻറുമാരും വിജിലൻസിൻ്റെ പിടിയിൽ

കൊച്ചി:  കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ പിടിയിലായി....

ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി 7 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് തുരങ്ക നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഏഴ് തൊഴിലാളികള്‍ക്ക്...

കർണാടക നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്

ബെംഗളൂരു: കർണാടക നിയമസഭയുടെ പുതിയ സ്പീക്കറെ ഇന്ന് തിരഞ്ഞെടുക്കും. മുൻ സ്പീക്കർ...

Related Articles

Popular Categories