നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു

കഴിഞ്ഞ ദിവസം കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷമാണ് താരം ആശുപത്രി വിടുന്നത്. രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായ സെയ്ഫ് അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് വീട്ടിലേക്ക് മടങ്ങുന്നത്.

വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് ബാന്ദ്രയിലെ അപ്പാർട്ട്മെന്റില്‍ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആറു തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ നീണ്ട ഊർജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.

മുഹമ്മദ് ഇസ്ലാം എന്ന ബംഗ്ലാദേശ് വംശജനാണ് പ്രതി. 30 കാരനായ ഇയാള്‍ ഇന്ത്യയിലേക്ക് കടന്ന ശേഷം വിജയ് ദാസ് എന്ന പേര് സ്വീകരിച്ചതായും ആറ് മാസം മുമ്പാണ് ഇയാള്‍ മുംബൈയില്‍ എത്തിയതെന്നും പോലീസ് വ്യക്തമാക്കി. ഗൂഗിള്‍ പേ വഴി നടത്തിയ യുപിഐ ഇടപാടാണ് പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചതെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വോർളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളില്‍ നിന്ന് പ്രതി പറാത്തയും ഒരു കുപ്പിവെള്ളവും വാങ്ങാനായി ഗൂഗിള്‍ പേ (ജി പേ) വഴി പണം അയച്ചു. ഈ പണമിടപാടാണ് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കാൻ പോലീസിനെ സഹായിച്ചത്.

TAGS : SAIF ALI KHAN
SUMMARY : Actor Saif Ali Khan discharged from hospital

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! ഓണാഘോഷത്തിന് സമാപനം കുറിച്ച് പുലിക്കളി മഹോത്സവം

തൃശൂര്‍: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലികളിറങ്ങും. വൈകിട്ട് നാല്...

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചെന്തിയില്‍ മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍...

നേപ്പാൾ പ്രളയ ദുരന്തം: മരണസംഖ്യ 600 കടന്നു, 2,400 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു....

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: യുജിസി നെറ്റ് 2026 പരീക്ഷയുടെ ഫൈനൽ ആൻസർ കീ നാഷണൽ...

മീലാദ് റാലി സംഘടിപ്പിച്ചു

ബെംഗളൂരു: നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത്, ഇലാഹി മസ്ജിദ്, കെ.ആര്‍. പുരം എന്നിവയുടെ...

‘വായനയുടെ കാണാപ്പുറങ്ങൾ’; സർഗധാര സാഹിത്യ പരിപാടി സെപ്തംബര്‍ ആറിന്

ബെംഗളൂരു: സർഗധാര സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വായനയുടെ കാണാപ്പുറങ്ങൾ സാഹിത്യ പരിപാടി...

വാ​ൽ​മീ​കി അ​ഴി​മ​തി കേ​സ്; മ​ന്ത്രി ബി.നാ​ഗേ​ന്ദ്ര രാ​ജി​വ​ച്ചു

ബെംഗ​ളൂ​രു: വാ​ൽ​മീ​കി കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക​ർ​ണാ​ട​ക സ്റ്റാ​റ്റി​സ്റ്റി​ക്സ് വ​കു​പ്പ് മ​ന്ത്രി...

Related Articles

Popular Categories