ബെംഗളൂരു വിമാനത്താവളത്തിൽ വിമാനത്തിന് നേരെ ബോംബ് ഭീഷണി

0
125

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനത്തിന് നേരെ ബോംബ് ഭീഷണി. എയർ ഇന്ത്യ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്താവളത്തിന്റെ മുമ്പ് ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് നോർത്ത് ഈസ്റ്റ് ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സജിത്ത് കുമാർ പറ‌ഞ്ഞു.

ഇതേതുടർന്ന് വിമാനത്തിൽ പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സന്ദേശം വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പരിശോധനയിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.

TAGS: HOAX BOMB THREAT
SUMMARY: Flight in Bengaluru airport recieves bomb threat

LEAVE A REPLY

Please enter your comment!
Please enter your name here