ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കലബുർഗി ഹബൽ-തെൽകൂർ പാതയിലാണ് സംഭവം. ഹബൽ ഗ്രാമത്തിൽ നിന്നുള്ള സിദ്ദു (25), സുരേഷ് (20), മല്ലികാർജുന (20), പ്രകാശ് (19) എന്നിവരാണ് മരിച്ചത്.

ഹബൽ ഗ്രാമത്തിൽ നിന്ന് തെൽകൂരിലേക്ക് പോകുകയായിരുന്ന ബൈക്കിലേക്ക് എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് ബൈക്കുകളുടെയും മുൻ വശം പൂർണമായും തകർന്നു. മല്ലികാർജുനയും സിദ്ദുവും സംഭവസ്ഥലത്ത് വെച്ചും മറ്റ്‌ രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ സെദം പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Four youth killed in head-on collision between their motorbikes

LEAVE A REPLY

Please enter your comment!
Please enter your name here