മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പർ ഒന്നിലേറെ വാഹനങ്ങളിലിടിച്ചു; രണ്ട് മരണം

മലപ്പുറം: മലപ്പുറം വാഴക്കാട് മുണ്ടുമുഴിയിൽ ടിപ്പർ ലോറി ഇടിച്ച് രണ്ടുപേർ മരിച്ചു. വാഴക്കാട് സ്വദേശി അഷറഫ്(52), ബന്ധു നിയാസ് എന്നിവരാണ് മരിച്ചത്. കരിങ്കൽ കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ടിപ്പര്‍ വീണ്ടും മൂന്ന് വാഹനങ്ങളെ ഇടിച്ച ശേഷം മറിയുകയായിരുന്നു.

ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ലോറി നിയന്ത്രണം വിട്ട് നിരവധി വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് സമീപത്തെ താഴ്ചയിലേക്ക് ലോറി മറിഞ്ഞു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
<BR>
TAGS : ACCIDENT
SUMMARY : Tipper lost control in Malappuram and hit more than one vehicle; Two deaths

LEAVE A REPLY

Please enter your comment!
Please enter your name here