മെട്രോ നിരക്ക് പരിഷ്കരണം; ഫെയർ ഫിക്സേഷൻ കമ്മിറ്റി അന്തിമ റിപ്പോർട്ട്‌ സമർപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് ആർ. തരണി, ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്സ് മന്ത്രാലയം അഡീഷണൽ സെക്രട്ടറി സതീന്ദർ പാൽ സിംഗ്, ഐഎഎസ് ഓഫീസർ ഇ.വി. രമണ റെഡ്ഡി എന്നിവരടങ്ങുന്ന സമിതിയാണ് റിപ്പോർട്ട്‌ തയ്യാറാക്കിയത്.

നിലവിലുള്ളതിനേക്കാൾ 15 മുതൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്. 2017ലാണ് അവസാനമായി മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. പരമാവധി നിരക്ക് 60 രൂപയും. സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്.

ഒക്ടോബറിൽ ഫിക്സേഷൻ കമ്മിറ്റിയുമായി സഹകരിച്ച് മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ പങ്കിടാൻ പൗരന്മാരെ ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ പൊതു അറിയിപ്പ് നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും എതിർപ്പുകൾ ലഭിക്കാതിരുന്നതോടെയാണ് നിരക്ക് വർധനവുമായി മുമ്പോട്ട് പോകാൻ ബിഎംആർസിഎൽ തീരുമാനിച്ചത്.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro fare panel submits final report with fare hike proposal

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പനജി: നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പനജി...

കാസറഗോഡ് ദേശീയപാതയില്‍ വാഹനാപകടങ്ങള്‍: 4 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

കാസറഗോഡ്: കാസറഗോഡ് ദേശീയ പാതയില്‍ ഒരേ സമയം നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു....

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

Related Articles

Popular Categories