മെട്രോ നിർമാണ പ്രവൃത്തി; എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു

ബെംഗളൂരു: നമ്മ മെട്രോയുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ എച്ച്എസ്ആർ ലേഔട്ട് മേൽപ്പാലം അടച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് സിറ്റി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. മേൽപ്പാലം അടച്ചതോടെ ഔട്ടർ റിങ് റോഡിൽ (ഒആർആർ) വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. എച്ച്എസ്ആർ ലേഔട്ടിലെ 14-ാം മെയിനിൽ സ്ലൈഡിംഗ് ഗർഡിലിന് ചരിവുണ്ടായതിനെ തുടർന്ന് ഈ റൂട്ടിൽ അറ്റകുറ്റപണിയും പുരോഗമിക്കുന്നതായി ബിഎംആർസിഎൽ അറിയിച്ചു.

യാത്രക്കാർ ബദൽ റൂട്ടുകൾ വഴി കടന്നുപോകണമെന്ന് സിറ്റി ട്രാഫിക് പോലീസ് നിർദേശിച്ചിട്ടുണ്ട്. സിൽക്ക് ബോർഡിലേക്ക് പോകുന്ന വാഹനങ്ങൾ 19-ാം മെയിൻ വഴി തിരിച്ചുവിടും. മാർത്തഹള്ളിയിൽ നിന്ന് ഇബ്ലൂർ, സിൽക്ക് ബോർഡ് ഫ്ലൈഓവർ എന്നിവിടങ്ങളിലേക്ക് ഔട്ടർ റിംഗ് റോഡിലൂടെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരും ബദൽ വഴികൾ തിരഞ്ഞെടുക്കണമെന്ന് ട്രാഫിക് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ഇബ്ലൂരിൽ നിന്ന് സിൽക്ക് ബോർഡ് അല്ലെങ്കിൽ ഹൊസൂർ ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാർ എച്ച്എസ്ആർ ലേഔട്ട് വഴി സിൽക്ക് ബോർഡിലേക്കോ എംസിഎച്ച്എസ് കോളനിയി വഴി ഹൊസൂർ റോഡിലേക്കോ കടന്നുപോകണം.

TAGS: BENGALURU
SUMMARY: HSR Layout flyover shut due to metro works

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: ബെംഗളൂരു മൈസൂരു എന്നിവിടങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

ബിഡദി ടൗൺഷിപ്പ് പദ്ധതി വീണ്ടും പരിശോധിക്കാൻ പ്രത്യേക സമിതി

ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ്...

വി.ഡി. സവർക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം: ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ രാഷ്ട്രീയ നേതാവ് വി ഡി സവര്‍ക്കറെ...

ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന് പോയ ടെക്കിയെ കാണാതായി

ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദോബാസ്പേട്ട് ശിവഗംഗെ മലയിൽ ഒറ്റയ്ക്ക് ട്രെക്കിങ്ങിന്...

Related Articles

Popular Categories