മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു: മുത്തപ്പൻ മടപ്പുര വികസന ഫണ്ട് ശേഖരണാർഥം നടത്തുന്ന ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം അഡ്വ.ശ്യാംഭട്ട് നിർവഹിച്ചു.

ശ്രീ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ബൈജു, ജനറൽ സെക്രട്ടറി സി.വി. രഞ്ജിത്ത്, ഖജാൻജി വി. രാജിഷ, ജോ. സെക്രട്ടറി സി.പി. പവിത്രൻ, മൈസൂർ കേരള സമാജം പ്രസിഡന്റ് പി.എസ്. നായർ, കെ.ഡി. കാരിയപ്പ, രവി പൊയിലൂർ, ട്രസ്റ്റിന്റെ മുതിർന്ന അംഗങ്ങളായ പി.കെ. ഭാസ്കരൻ, സി.വി. ദാമോദരൻ, മറ്റ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

200 രൂപയാണ് ലക്കി കൂപ്പണ്‍ നിരക്ക്. ഒന്നാം സമ്മാനം 8 ഗ്രാം സ്വര്‍ണം, രണ്ടാം സമ്മാനം 4 ഗ്രാം സ്വര്‍ണം, മൂന്നാം സമ്മാനം എൽ.ഇ.ഡി. ടി.വി. എന്നിവ അടക്കം പത്ത് സമ്മാനങ്ങളാണ് ഭാഗ്യശാലികൾക്ക് ലഭിക്കുക. ടിക്കറ്റ് മടപ്പുര ഓഫീസിൽ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
<BR>
TAGS : RELIGIOUS | MYSURU

LEAVE A REPLY

Please enter your comment!
Please enter your name here