ഷിരൂർ മണ്ണിടിച്ചിൽ; കാണാതായവർക്കുള്ള തിരച്ചിലിനായി ഡ്രഡ്ജർ ഉടൻ എത്തിക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുനും ലോറിക്കും വേണ്ടി തിരച്ചില്‍ നടത്താന്‍ ഡ്രഡ്ജര്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാനുളള ചെലവ് പൂര്‍ണമായും കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഇക്കാര്യത്തില്‍ അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പ് നല്‍കി. അർജുൻ്റെ കുടുംബം ബുധനാഴ്ച വൈകിട്ടോടെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡ്രഡ്ജറിൻ്റെ പേര് പറഞ്ഞാണ് നേരത്തേയും ഇപ്പോഴും തിരച്ചിൽ വൈകുന്നത്. ഡ്രഡ്ജറില്ലാതെ തിരച്ചിൽ നടക്കില്ലെന്ന് എല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്. എത്രയും വേഗം ഇതെത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്നായിരുന്നു കുടുംബത്തിൻ്റെ ആവശ്യം. ഡ്രഡ്ജർ കൊണ്ട് വരാൻ ഒരു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ തുക മുഴുവനായും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, എം.കെ. രാഘവന്‍ എംപി, മഞ്ചേശ്വരം എം.എല്‍.എ. എ.കെ. എം. അഷറഫ്, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ എന്നിവരാണ് കര്‍ണാടക മുഖ്യമന്ത്രിയെ കണ്ടത്. ഗംഗാവലി പുഴയില്‍ മണ്ണ് അടിഞ്ഞതിനാല്‍ ഡ്രഡ്ജിംഗ് നടത്താതെ തിരച്ചിലിന് കഴിയില്ല. ഒഴുക്കിലും മണ്ണിളക്കി പരിശോധിക്കാനാവുന്ന ഗോവയില്‍ നിന്ന് എത്തിക്കുന്ന ഡ്രഡ്ജറിന് 15 അടി താഴ്ച വരെ മണ്ണ് ഇളക്കാന്‍ കഴിയും.

TAGS: ARJUN | LANDSLIDE
SUMMARY: Arjuns family meets siddaramiah, cm assures of rescue operation soon

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം മാഗഡി റോഡ് സോൺ ഓണോത്സവ് ഇന്ന്

ബെംഗളൂരു: കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം 'ഓണോത്സവ്' ഞായറാഴ്ച രാവിലെ...

സി.ജെ.പി പ്രക്ഷോഭം; ഇന്നും സമരം തുടരും, പോലീസ് കാവലില്‍ ഡല്‍ഹി, സു​പ്രീം​കോ​ട​തി ഇ​ന്നു പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തും

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും...

നെടുമ്പാശേരിയിൽ കാർ ഇടിച്ച് മൂന്ന് പേർ മരിച്ചു

എറണാകുളം: നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മിനിക്കൂപ്പർ ഇടിച്ചാണ് അപകടം...

കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബസംഗമം

ബെംഗളൂരു: കെ.എൻ.എസ്.എസ് സർജാപുര കരയോഗം കുടുംബാംഗങ്ങളുടെ വാർഷിക കുടുംബസംഗമമായ “സർഗോത്സവം –...

അച്ഛനെ വാക്കത്തികൊണ്ട് വെട്ടുന്നതിനിടെ മകന്‍ അരയിലിരുന്ന തോട്ട പൊട്ടി മരിച്ചു; സംഭവം തൃശൂരില്‍

തൃശൂർ: ചാലക്കുടി മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനിടയിൽ അരയിൽ സൂക്ഷിച്ചിരുന്ന...

സുവർണ കർണാടക മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക മൈസൂർ ഈസ്റ്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു, ഒരാള്‍ അറസ്റ്റില്‍ 

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിൽ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ...

അറസ്റ്റിലായവരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരം; മുന്നറിയിപ്പുമായി സോനം വാങ്ചുക്

ന്യൂഡല്‍ഹി: ​ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തി കസ്റ്റഡിയിലെടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന്...

Related Articles

Popular Categories